99.6 കോടി രൂപ സൗദിക്കാരന്; വേഗട്രാക്കിൽ എതിരില്ലാതെ ലോറൽ റിവർ
ദുബായ് ∙ ദുബായ് വേൾഡ് കപ്പ് കുതിരയോട്ട കിരീടം സൗദിയുടെ ലോറൽ റിവറിൻ. കുതിരയോട്ട മൽസരത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയായ 1.2 കോടി ഡോളർ (99.6 കോടി രൂപ) സൗദി നെഞ്ചോടു ചേർത്തു. അമേരിക്കൻ കുതിരയാണ് 6 വയസുള്ള ലോറൽ റിവർ. ഇന്ത്യക്കാരൻ ഭൂപട് സീമർ ആയിരുന്ന പരിശീലകൻ. അയർലൻഡ് സ്വദേശിയ ടഡ് ഒ

ദുബായ് ∙ ദുബായ് വേൾഡ് കപ്പ് കുതിരയോട്ട കിരീടം സൗദിയുടെ ലോറൽ റിവറിൻ. കുതിരയോട്ട മൽസരത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയായ 1.2 കോടി ഡോളർ (99.6 കോടി രൂപ) സൗദി നെഞ്ചോടു ചേർത്തു. അമേരിക്കൻ കുതിരയാണ് 6 വയസുള്ള ലോറൽ റിവർ. ഇന്ത്യക്കാരൻ ഭൂപട് സീമർ ആയിരുന്ന പരിശീലകൻ. അയർലൻഡ് സ്വദേശിയ ടഡ് ഒ ഷിയ ആയിരുന്നു ജോക്കി.
എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് പൊടിമണ്ണിലൂടെ 2 കിലോമീറ്റർ ദൂരം ലോറൽ കുതിച്ചു പാഞ്ഞത്. കഴിഞ്ഞ വർഷത്തെ ചാംപ്യനായി ജപ്പാൻ വിൽസൺ ടെസോറോ ഇത്തവണ നാലാമതായായി ഫിനിഷ് ചെയ്തു. ജപ്പാന്റെ തന്നെ ഉഷ്ബാ ടെസോറയാണ് രണ്ടാം സ്ഥാനത്ത്. സൗദിയുടെ സനർ ബസ്കഡോർ മൂന്നാം സ്ഥാനത്ത് എത്തി.
ഷീമ ക്ലാസിക് വിഭാഗത്തിൽ 2.4 കിലോമീറ്റർ ദൂരം താണ്ടി യുഎഇയുടെ റെബൽസ് റൊമാൻസ് ജേതാവായി. അയർലൻഡുകാരനായ 6 വയസ്സുകാരൻ കുതിരയ്ക്ക് 60 ലക്ഷം ഡോളറാണ് സമ്മാനമായി ലഭിച്ചത്. വില്യം ബയിക് ആയിരുന്നു ജോക്കി.
വേൾഡ് കപ്പ് ജേതാവായ ലോറൽ റിവറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും കിരീടവും പ്രൈസ് മണിയും സമ്മാനിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും മൽസരങ്ങൾ വീക്ഷിക്കാനെത്തി. മൊത്തം 14 രാജ്യങ്ങളിൽ നിന്ന് 125 കുതിരകളാണ് മൽസരിക്കാനെത്തിയത്. മൊത്തം 3.05 കോടി ഡോളറായിരുന്നു സമ്മാനത്തുക. സമാപന സമ്മേളനത്തിന്റെ ഭാഗമായി വെടിക്കെട്ടും ഡ്രോൺ ഷോയും നടന്നു. ആകാശത്തിലെ ഏറ്റവും വലിയ എൽസിഡി സ്ക്രീൻ, ഡ്രോണുകൾ ഒരുക്കിയ ഏറ്റവും വലിയ ട്രോഫി, ഡ്രോണുകളാൽ തീർത്ത ഏറ്റവും വലിയ ലോഗോ എന്നീ റെക്കോർഡുകളാണ് നേടിയത്.