റിയാദ് ∙ അയ്യായിരത്തോളം ആളുകളെ പങ്കെടുപ്പിച്ച് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഒരുക്കിയ ഇഫ്താർ സംഗമം റിയാദിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ഇഫ്താർ വിരുന്നായി മാറി. ശിഫയിലെ അൽ അമൈരി ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ അയ്യായിരത്തോളം ആളുകളെ പങ്കെടുപ്പിച്ച് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഒരുക്കിയ ഇഫ്താർ സംഗമം റിയാദിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ഇഫ്താർ വിരുന്നായി മാറി. ശിഫയിലെ അൽ അമൈരി ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. മാനവിക മൂല്യങ്ങൾ കൈമാറ്റം ചെയ്യുവാനും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം പകർന്ന് നൽകുവാനും എല്ലാവരും ശ്രമിക്കണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. സമഭാവനയുടെ ഉദാത്ത മാതൃകയാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. വ്രതനാളുകളിൽ വിശ്വാസി സമൂഹം ആർജിച്ചെടുക്കുന്ന ആത്മീയ ചൈതന്യം ജീവിതാന്ത്യം വരെ മുന്നോട്ട് കൊണ്ടുപോകുവാൻ സാധിക്കണം. കെഎംസിസി എല്ലാ കാലത്തും വിസ്മയങ്ങൾ തീർത്ത സംഘടനയാണ്. കോവിഡ് കാലത്ത് മാത്രം നടത്തിയ സേവനങ്ങൾ നോക്കിയാൽ തന്നെ സംഘടനയുടെ സാമൂഹിക പ്രതിബദ്ധത ബോധ്യമാവും. ഇന്ത്യ ഒരു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. രാജ്യത്തെ സംരക്ഷിക്കുവാനുള്ള ഏറ്റവും കരണീയ മാർഗം ജനാധിപത്യം ഉപയോഗപ്പെടുത്തുക എന്നതാണ്. സാധ്യമാവുന്ന എല്ലാവരും നാട്ടിലെത്തി തെരെഞ്ഞെടുപ്പിൽ പങ്കാളിത്തം വഹിക്കണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഇഫ്താറിന്റെ ഭാഗമായി. മുന്നോറോളം വളണ്ടിയർമാരാണ് അതിഥികാളായി എത്തിയവർക്ക് നോമ്പ് തുറക്കുവാനുള്ള സൗകര്യം ഒരുക്കിയത്. പതിനായിരം പലഹാരങ്ങൾ തയ്യാറാക്കിയ കെഎംസിസി വനിതാവിംഗിന്റെ പങ്ക് ഇഫ്താറിന്റെ മാറ്റ് കൂട്ടി.

സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ്‌ തങ്ങൾ ചെട്ടിപ്പടി, വി കെ മുഹമ്മദ്‌, ഉസ്മാൻ അലി പാലത്തിങ്ങൽ, പട്ടിക്കാട് ജാമിഅഃ നൂരിയ അറബിക് കോളേജ് പ്രൊഫസർ ളിയാഉദ്ധീൻ ഫൈസി, അബൂബക്കർ ബ്ളാത്തൂർ, മുബാറക് സ്വലാഹി, അഡ്വ. ജലീൽ, ബഷീർ ചേലമ്പ്ര, അലി എ ജി സി, ഷാഫി ദാരിമി പുല്ലാര, എം ഇ എസ് പ്രതിനിധി സൈനുൽ ആബിദ്, കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ മുജീബ് ഉപ്പട, മുഹമ്മദ്‌ വേങ്ങര, സൈതലവി ഫൈസി പനങ്ങാങ്ങര, അബൂബക്കർ ഫൈസി വെള്ളില, അസീസ് ചുങ്കത്തറ, എന്നിവർ പ്രസംഗിച്ചു. കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതം പറഞ്ഞു. ഓർഗ. സെക്രട്ടറി സത്താർ താമരത്ത് ആമുഖ പ്രഭാഷണവും ട്രഷറർ അഷ്‌റഫ്‌ വെള്ളേപ്പാടം നന്ദിയും പറഞ്ഞു.

ADVERTISEMENT

സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്മാൻ ഫാറൂഖ്‌, മജീദ് പയ്യന്നൂർ, നാസർ മാങ്കാവ്, ജലീൽ തിരൂർ, റഫീഖ് മഞ്ചേരി, അഡ്വ അനീർ ബാബു, ഷാഫി മാസ്റ്റർ തുവ്വൂർ, നജീബ് നല്ലാംങ്കണ്ടി, പി സി അലി വയനാട്, ഷംസു പെരുമ്പട്ട, ഷമീർ പറമ്പത്ത്, സിറാജ് മേടപ്പിൽ, പി സി മജീദ്, കബീർ വൈലത്തൂർ, കെഎംസിസി വനിതാവിംഗ് പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ്‌, ജനറൽ സെക്രട്ടറി ജസീല മൂസ, ട്രഷറർ ഹസ്ബിന നാസർ, കെഎംസിസി ജില്ല കമ്മിറ്റി ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, സഫീർ തിരൂർ, ഷാഫി മാസ്റ്റർ ചിറ്റത്തുപാറ, ജാഫർ കുന്ദമംഗലം, റാഷിദ് ദയ, ഷൗക്കത്ത് പന്നിയങ്കര, ഹനീഫ മൂർക്കനാട്, മുസ്തഫ പൊന്നംകോട്, അൻവർ വാരം, ഷാഫി സ്വഞ്ചറി, അഷ്‌റഫ്‌ മേപ്പീരി, ഷറഫു വയനാട്, അൻഷാദ് തൃശൂർ, എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

English Summary:

Riyadh KMCC Central Committee Organized Iftar