കെഎംസിസി ഇഫ്താർ സംഗമം
റിയാദ് ∙ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറൂഖ് കോടമ്പുഴ സ്വദേശി എം.പി റഹീമിന്റെ മോചനത്തിന് സാധ്യമായ എല്ലാം ചെയ്യണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി

റിയാദ് ∙ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറൂഖ് കോടമ്പുഴ സ്വദേശി എം.പി റഹീമിന്റെ മോചനത്തിന് സാധ്യമായ എല്ലാ സഹായവും ചെയ്യണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. കെഎംസിസി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുപ്പത്തിനാല് കോടി രൂപയാണ് റഹീമിന്റെ മോചനത്തിനാവശ്യമായ തുക. നമ്മൾ ഒരുമിച്ച് നിന്നാൽ സാധ്യമാവാത്ത ഒന്നുമില്ല. റഹീമിന്റെ ഉമ്മയുടെ കണ്ണീരൊപ്പാൻ നമുക്ക് കൈകോർക്കണം. പ്രവർത്തകർ ഈ ദൗത്യം ഏറ്റെടുക്കണം. റിയാദിലെ പൊതുസമൂഹത്തിന്റെ സഹായവും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭ്യർഥിച്ചു.