ഷാർജയിൽ നിർമാണത്തിലിരിക്കുന്ന പള്ളിയുടെ സ്‌കാഫോൾഡ് തകർന്ന് വീണ് തൊഴിലാളി മരിച്ചു
ഷാർജ∙ ഷാർജയിൽ നിർമാണത്തിലിരിക്കുന്ന പള്ളിയുടെ സ്‌കാഫോൾഡ് തകർന്ന് വീണ് തൊഴിലാളി മരിച്ചു. മറ്റ് നാല് തൊഴിലാളികൾക്ക് പരുക്കേറ്റു. 28 വയസ്സുള്ള ഉഗാണ്ടൻ പൗരനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയ്ക്ക് ശേഷം അൽ ഖാൻ ഏരിയയിലാണ് സംഭവം. ഷാർജ പൊലീസും ദേശീയ ആംബുലൻസുകളും സംഭവസ്ഥലത്തെത്തി അപകടത്തിൽപ്പെട്ട

ഷാർജ∙ ഷാർജയിൽ നിർമാണത്തിലിരിക്കുന്ന പള്ളിയുടെ സ്‌കാഫോൾഡ് തകർന്ന് വീണ് തൊഴിലാളി മരിച്ചു. മറ്റ് നാല് തൊഴിലാളികൾക്ക് പരുക്കേറ്റു. 28 വയസ്സുള്ള ഉഗാണ്ടൻ പൗരനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയ്ക്ക് ശേഷം അൽ ഖാൻ ഏരിയയിലാണ് സംഭവം. ഷാർജ പൊലീസും ദേശീയ ആംബുലൻസുകളും സംഭവസ്ഥലത്തെത്തി അപകടത്തിൽപ്പെട്ട തൊഴിലാളികളെ ആശുപത്രിയിലെത്തിച്ചു.
പള്ളിയുടെ മിനാരത്തിൽ സ്കഫോൾഡിൽ നിന്ന് ജോലി ചെയ്യുമ്പോൾ അതു തകരുകയും എല്ലാവരും താഴേയ്ക്ക് വീഴുകയുമായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഒരാള്‍ മരിച്ചു. പുലർച്ചെ 12.10നാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്കേറ്റ നാല് പേരിൽ മൂന്ന് പേർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. 26 വയസ്സുകാരനായ ഉഗാണ്ടൻ സ്വദേശി ചികിത്സയിൽ തുടരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. നിർമാണം ഏകദേശം തീരാറായ പള്ളിയാണിത്. റമസാൻ അവസാനത്തോടെ ഉദ്ഘാടനം ചെയ്യുമെന്നാണ് കരുതുന്നത്.