റോഡ് നിയമങ്ങൾ ലംഘിച്ച വാഹനങ്ങൾ ദുബായ് പൊലീസ് പിടികൂടി
ദുബായ് ∙ റോഡ് നിയമങ്ങൾ ലംഘിച്ചതിന് റമസാനിലെ ആദ്യ 18 ദിവസങ്ങളിൽ 383 മോട്ടോർ സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും ദുബായ് പൊലീസ് പിടികൂടി. നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും ആളുകളുടെ ജീവനുമായി ബന്ധപ്പെട്ട് അശ്രദ്ധരായ റൈഡർമാരെ അറസ്റ്റ് ചെയ്യുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ദുബായ് പൊലീസ്

ദുബായ് ∙ റോഡ് നിയമങ്ങൾ ലംഘിച്ചതിന് റമസാനിലെ ആദ്യ 18 ദിവസങ്ങളിൽ 383 മോട്ടോർ സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും ദുബായ് പൊലീസ് പിടികൂടി. നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും ആളുകളുടെ ജീവനുമായി ബന്ധപ്പെട്ട് അശ്രദ്ധരായ റൈഡർമാരെ അറസ്റ്റ് ചെയ്യുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ദുബായ് പൊലീസ് ശക്തമാക്കുകയാണെന്നും ഓപറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതി പറഞ്ഞു. റമസാൻ ആരംഭം മുതൽ 18 വരെ ദുബായ് പൊലീസ് 383 സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും പിടിച്ചെടുക്കുകയും ചെയ്തു.
നിർബന്ധമായും പാലിക്കേണ്ട സുരക്ഷാ വ്യവസ്ഥകൾ:
∙റൈഡർമാർക്കുള്ള പ്രത്യേക പാതകൾ ഉപയോഗിക്കുക.
∙ഹെൽമെറ്റും റിഫ്ലക്‌റ്റീവ് വെസ്റ്റും ധരിക്കണം
∙ബൈക്കിന്റെ മുൻവശത്ത് തെളിച്ചമുള്ളതും പ്രതിഫലിക്കുന്നതുമായ വെളിച്ചവും പിന്നിൽ തിളക്കമുള്ളതും പ്രതിഫലിക്കുന്നതുമായ ചുവന്ന വെളിച്ചവും സ്ഥാപിക്കണം.
∙സൈക്കിളുകൾക്ക് ബ്രേക്കുകൾ ഉണ്ടായിരിക്കണം.
∙നിയമലംഘനങ്ങളോ അപകടകരമായ പെരുമാറ്റങ്ങളോ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ദുബായ് പൊലീസ് ആപ്പ് വഴിയോ 'നാം എല്ലാവരും പൊലീസ്' എന്ന സേവനമായ 901-ൽ വിളിച്ചോ 'പൊലീസ് ഐ' സേവനത്തിലൂടെയോ റിപ്പോർട്ട് ചെയ്യാൻ മേജർ ജനറൽ അൽ ഗൈതി പൊതുജനങ്ങളോട് അഭ്യർഥിച്ചു.