ദുബായിൽ മാർച്ചിൽ മാത്രം തുറന്നത് 16,574 നിക്ഷേപക അക്കൗണ്ടുകൾ
ദുബായ് ∙ പുതിയ സംരംഭകരുടെ എണ്ണത്തിൽ ദുബായിൽ വൻ വർധന. ഈ വർഷം ആദ്യ പാദം പിന്നിട്ടപ്പോഴേക്കും 26,596 പുതിയ നിക്ഷേപ അക്കൗണ്ടുകളാണ് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ തുറന്നത്. സർക്കാർ, അർധ സർക്കാർ കമ്പനികളുടെ പട്ടിക പ്രഖ്യാപനത്തിനു ശേഷം വിപണി സാക്ഷ്യം വഹിച്ച വൻ കുതിപ്പാണിത്. പുതിയ സംരംഭകരുടെ അക്കൗണ്ടുകളുടെ

ദുബായ് ∙ പുതിയ സംരംഭകരുടെ എണ്ണത്തിൽ ദുബായിൽ വൻ വർധന. ഈ വർഷം ആദ്യ പാദം പിന്നിട്ടപ്പോഴേക്കും 26,596 പുതിയ നിക്ഷേപ അക്കൗണ്ടുകളാണ് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ തുറന്നത്. സർക്കാർ, അർധ സർക്കാർ കമ്പനികളുടെ പട്ടിക പ്രഖ്യാപനത്തിനു ശേഷം വിപണി സാക്ഷ്യം വഹിച്ച വൻ കുതിപ്പാണിത്. പുതിയ സംരംഭകരുടെ അക്കൗണ്ടുകളുടെ വർധന മൂന്ന് മാസത്തിനിടെ 103 ശതമാനമായി. ഈ വർഷം മാർച്ചിലാണ് ഏറ്റവും കൂടുതൽ അക്കൗണ്ടുകൾ തുറന്നത് 16,574. ജനുവരിയിൽ 4465 അക്കൗണ്ടും ഫെബ്രുവരിയിൽ 5557 അക്കൗണ്ടുകളും തുറന്നു. 2023 മാർച്ച് മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ 154 ശതമാനമാണ് കഴിഞ്ഞ മാസത്തെ വർധന. ബിഎച്ച്എം ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസ് കമ്പനിക്കാണ് പുതിയ അക്കൗണ്ടുകൾ കൂടുതൽ – 8,789.