ദുബായ് ∙ പെരുന്നാൾ (ഈദുൽ ഫിത്ർ) അവധി ദിവസങ്ങളിൽ ദുബായിൽ ആറ് ദിവസം പാർക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. തിങ്കളാഴ്ച (റമസാൻ 29) മുതൽ ഇസ്‌ലാമിക മാസം ശവ്വാൽ 3 വരെയിരിക്കും സൗജന്യ പാർക്കിങ്. പെരുന്നാൾഈ മാസം 10-ന് ആണെങ്കിൽ 8 മുതൽ 12 വരെ പാർക്കിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പെരുന്നാൾ (ഈദുൽ ഫിത്ർ) അവധി ദിവസങ്ങളിൽ ദുബായിൽ ആറ് ദിവസം പാർക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. തിങ്കളാഴ്ച (റമസാൻ 29) മുതൽ ഇസ്‌ലാമിക മാസം ശവ്വാൽ 3 വരെയിരിക്കും സൗജന്യ പാർക്കിങ്. പെരുന്നാൾ ഈ മാസം 10-ന് ആണെങ്കിൽ 8 മുതൽ 12 വരെ പാർക്കിങ് നിരക്കുകളൊന്നും ഈടാക്കില്ല എന്നാണ് ഇതിനർഥം. ദുബായിൽ ഞായറാഴ്ചകളിൽ പാർക്കിങ് സൗജന്യമായതിനാൽ വാഹനമോടിക്കുന്നവർക്ക് എമിറേറ്റിൽ തുടർച്ചയായി ആറ് ദിവസത്തെ സൗജന്യ പാർക്കിങ് ലഭിക്കും. എങ്കിലും ചന്ദ്രൻ്റെ ദർശനത്തെ ആശ്രയിച്ച് 9-ന് പെരുന്നാൾ വരികയാണെങ്കിൽ പാർക്കിങ് അഞ്ച് ദിവസത്തേയ്ക്ക് മാത്രമേ സൗജന്യമാകൂ. ശവ്വാൽ നാലിന് (നാലാം പെരുന്നാൾ ദിനം) പണമടച്ചുള്ള പാർക്കിങ് പുനരാരംഭിക്കും.

∙ വാഹന പരിശോധനാ കേന്ദ്രങ്ങൾ
പെരുന്നാൾ അവധി ദിനങ്ങളിൽ ആർടിഎ അതിൻ്റെ എല്ലാ സേവനങ്ങൾക്കും പ്രവൃത്തി സമയം പ്രഖ്യാപിച്ചു. വാഹന പരിശോധനാ കേന്ദ്രങ്ങൾ റമസാൻ 29-നും ശവ്വാൽ 3-നും തുറന്നിരിക്കും.

ADVERTISEMENT

∙ കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകൾ
പെരുന്നാൾ അവധി ദിവസങ്ങളിൽ എല്ലാ കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകളും അടച്ചിരിക്കും. എന്നാൽ, ഉമ്മു റമൂൽ, ദെയ്‌റ, ബർഷ, അൽ ഖിഫാഫ് കേന്ദ്രങ്ങളിലെ സ്മാർട് കസ്റ്റമർ സെൻ്ററുകളും ആർടിഎ ഹെഡ് ഓഫീസും ആഴ്ചയിൽ എല്ലാ സമയവും (24/7) പതിവുപോലെ പ്രവർത്തിക്കും.

ദുബായ് മെട്രോ. Credit: RTA

∙ ദുബായ് മെട്രോ
ഈ മാസം 6-ന് രാവിലെ 5 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെയും 7-ന് രാവിലെ 8 മുതൽ പിറ്റേദിവസം പുലർച്ചെ 1 വരെയും പ്രവർത്തിക്കും. തിങ്കൾ മുതൽ ശനി വരെ രാവിലെ 5 മുതൽ 1 വരെ, ഈ മാസം 8 മുതല്‍ 13 വരെ രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെ പ്രവർത്തിക്കും.

ദുബായ് ട്രാം. Credit: RTA
ADVERTISEMENT

∙ ദുബായ് ട്രാം
തിങ്കൾ മുതൽ ശനി വരെ: രാവിലെ 6 മുതൽ പിറ്റേന്ന് പുലർച്ചെ  1 വരെ, ഞായർ: രാവിലെ 9 –അടുത്ത ദിവസം പുലർച്ചെ 1 വരെ.

ദുബായ് ബസ്. Credit: RTA

∙ ദുബായ് ബസ്
ദുബായ് ബസുകളുടെയും ഇൻ്റർസിറ്റി ബസുകളുടെയും പ്രവർത്തന സമയത്തിൽ മാറ്റമുണ്ട്. യാത്രക്കാർക്ക് ആര്‍ടിഎ ആപ്പിൽ പുതുക്കിയ മെട്രോ, മറൈൻ ട്രാൻസ്പോർട്ട് സമയങ്ങൾ പരിശോധിക്കാം.

English Summary:

Eid al-Fitr: Free Parking for Six Days in Dubai