ഷാർജയിൽ ഇപ്രാവശ്യത്തെ പെരുന്നാൾ(ഈദുൽ ഫിത്ർ) ‘ഉയരങ്ങളിൽ’ ആഘോഷിക്കാം. ഫ്ലൈ ഹൈ ബലൂൺ ഓപറേഷൻസ് എന്ന പേരിൽ ഷാർജ ഔദ്യോഗികമായി തുടക്കമിട്ട വിനോദ കേന്ദ്രമാണ് ഇതിനുള്ള അവസരം ഒരുക്കുന്നത്.

ഷാർജയിൽ ഇപ്രാവശ്യത്തെ പെരുന്നാൾ(ഈദുൽ ഫിത്ർ) ‘ഉയരങ്ങളിൽ’ ആഘോഷിക്കാം. ഫ്ലൈ ഹൈ ബലൂൺ ഓപറേഷൻസ് എന്ന പേരിൽ ഷാർജ ഔദ്യോഗികമായി തുടക്കമിട്ട വിനോദ കേന്ദ്രമാണ് ഇതിനുള്ള അവസരം ഒരുക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജയിൽ ഇപ്രാവശ്യത്തെ പെരുന്നാൾ(ഈദുൽ ഫിത്ർ) ‘ഉയരങ്ങളിൽ’ ആഘോഷിക്കാം. ഫ്ലൈ ഹൈ ബലൂൺ ഓപറേഷൻസ് എന്ന പേരിൽ ഷാർജ ഔദ്യോഗികമായി തുടക്കമിട്ട വിനോദ കേന്ദ്രമാണ് ഇതിനുള്ള അവസരം ഒരുക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഷാർജയിൽ ഇപ്രാവശ്യത്തെ പെരുന്നാൾ(ഈദുൽ ഫിത്ർ) ‘ഉയരങ്ങളിൽ’ ആഘോഷിക്കാം.  ഫ്ലൈ ഹൈ ബലൂൺ ഓപറേഷൻസ് എന്ന പേരിൽ ഷാർജ ഔദ്യോഗികമായി തുടക്കമിട്ട വിനോദ കേന്ദ്രമാണ് ഇതിനുള്ള അവസരം ഒരുക്കുന്നത്. മനോഹരമായ അൽ മജാസ് വാട്ടർഫ്രണ്ടിലാണ് ഉദ്ഘാടന ബിഗ് ബലൂൺ റൈഡ് നടത്തിയത്. അതുല്യവും ആവേശകരവുമായ അനുഭവം പ്രദാനം ചെയ്യുന്ന ബിഗ് ബലൂൺ റൈഡ് നഗരത്തിലെ വിനോദ രംഗത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

360 ഡിഗ്രി ഫ്ലോട്ടിങ് പ്ലാറ്റ്‌ഫോമിൽ 200 അടി ഉയരത്തിലേക്ക് ഉയരുന്ന ഭീമൻ ബലൂൺ സുരക്ഷിതമായിട്ടാണ് പ്രവർത്തിക്കുകയെന്ന് അധികൃതർ പറഞ്ഞു. ഓരോ റൈഡും  ആറ് മുതൽ ഏഴ് മിനിറ്റ് വരെ നീണ്ടുനിൽക്കുകയും ആവേശകരമായ അനുഭവം സമ്മാനിക്കുകയും ചെയ്യും. സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും ഊഷ്മളമായ ഒഴിവുസമയ വിനോദങ്ങൾക്കും പേരുകേട്ട ഷാർജ ബിഗ് ബലൂൺ റൈഡിലൂടെ പരിസ്ഥിതി സൗഹൃദമായ സംരംഭമാണ് അവതരിപ്പിക്കുന്നത്. കുടുംബത്തോടൊപ്പമോ സുഹൃക്കുക്കള്‍ക്കൊപ്പമോ ബലൂണിൽ സഞ്ചരിച്ച് നഗരക്കാഴ്ചകൾ ആസ്വദിക്കാമെന്ന് ഫ്ലൈ ഹൈ ബലൂൺ ഓപറേഷൻസ് നാജി അൽ അമതുരി പറഞ്ഞു. ബിഗ് ബലൂൺ റൈഡ് കേവലമൊരു സവാരിയല്ല; വൈവിധ്യമാർന്ന അനുഭവങ്ങൾ സമ്മാനിക്കുന്നതിനായി രൂപകൽപന ചെയ്ത സവിശേഷ വിനോദയാത്രയാണിത്. 

ബിഗ് ബലൂണിൽ നിന്നുള്ള നഗരക്കാഴ്ച. Image Credit: bigballoon.
ADVERTISEMENT

∙ മറ്റു ആകർഷണങ്ങൾ
ബലൂൺ സവാരി കൂടാതെ വിആർ ഗെയിമുകൾ, ട്രാംപോളിൻ, ഗോ-കാർട്ട്, ആർക്കേഡ് ഗെയിമുകൾ, ടോഡ്‌ലേഴ്‌സ് സോഫ്റ്റ് പ്ലേ ഏരിയ, ട്രെയിൻ റൈഡ്, ഫൺ വാട്ടർ സ്‌പോർട്‌സ്, ബമ്പർ കാറുകൾ, പാർട്ടികൾക്കുള്ള സ്വകാര്യ മുറി തുടങ്ങി വിപുലമായ വിനോദങ്ങളും സൗകര്യങ്ങളും സന്ദർശകർക്ക് ആസ്വദിക്കാനാകും. അതോടൊപ്പം സംവേദനാത്മക ഗെയിമുകളും തത്സമയ വിനോദങ്ങളും മുതൽ രുചികരമായ ഭക്ഷണം ആ്വദിക്കാനുള്ള അവസരവും തുടങ്ങി വാട്ടർഫ്രണ്ട് കാഴ്ചകള്‍വരെ ഇവിടെയൊരുക്കിയിരിക്കുന്നു. കുടുംബത്തിന് മുഴുവനായി അവിസ്മരണീയമായ ഒരു ദിവസം സമ്മാനിക്കുമെന്ന് അധികൃതർ വാഗ്ദാനം ചെയ്യുന്നു. 

∙ വീൽചെയറും പ്രവേശിക്കും
വീൽചെയറുകൾ സുരക്ഷിതമായി പ്രവേശിപ്പിക്കാവുന്ന തരത്തിലാണ് ബിഗ് ബലൂൺ രൂപകൽപന ചെയ്‌തിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരേയൊരു ബലൂൺ സവാരിയാണിതെന്ന് അൽ മജാസിലെ ബിഗ് ബലൂൺ കാർണിവലിൻ്റെ സൈറ്റ് മാനേജർ നീലം ടെയ്‌ഡ് പറഞ്ഞു. 10 മുതൽ 100 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്. നാല് പേരടങ്ങുന്ന സംഘത്തിന് 300 ദിർഹം. റിസർവേഷന്:  info@bigballoon.ae വിവരങ്ങൾക്ക് : www.bigballoon.ae

English Summary:

Celebrate Eid With A Unique Adventure At Sharjah's Big Balloon Ride