ഒമാനിൽ കാർ അപകടത്തിൽ മലയാളി മരിച്ചു
ദി പെന്തെക്കൊസ്ത് മിഷൻ സൗദി അറേബ്യ ഖഫ്ജി സഭാംഗം ഉമ്മന്നൂർ പഴിഞ്ഞം ബഥേൽ മന്ദിരം കോശി യേശുദാസ് (ജോയ് സൗദി –55 ) മസ്ക്കത്തിലുണ്ടായ കാർ അപകടത്തെ തുടർന്ന് മരിച്ചു.

മസ്ക്കത്ത് ∙ ദി പെന്തെക്കൊസ്ത് മിഷൻ സൗദി അറേബ്യ ഖഫ്ജി സഭാംഗം ഉമ്മന്നൂർ പഴിഞ്ഞം ബഥേൽ മന്ദിരം കോശി യേശുദാസ് (ജോയ് സൗദി –55 ) മസ്ക്കത്തിലുണ്ടായ കാർ അപകടത്തെ തുടർന്ന് മരിച്ചു. ഇന്നലെ വൈകിട്ട് സൗദിയിൽ നിന്നും ഒമാനിലേക്കു കുടുംബമായുള്ള യാത്രയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടം നടന്ന വിവരം ഏറെ വൈകിയാണ് പുറംലോകം അറിഞ്ഞത്. അതിനാൽ അപകടം കഴിഞ്ഞ് ഏറെ നേരത്തിന് ശേഷമാണ് പൊലീസ് ഇവരെ അശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭാര്യ: വാളകം സ്വദേശി പ്രെയ്സി, മക്കളായ കെസിയ, കെൻസ്, സാറാ എന്നിവർ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര ഉമ്മന്നൂർ പഴിഞ്ഞം പരേതനായ എ.കെ. യേശുദാസിന്‍റെയും (ഫെയ്ത്ത് സൗണ്ട് ) കുഞ്ഞു മറിയാമ്മയുടെയും മകനാണ്.