യുഎഇയിൽ അനധികൃതമായി പടക്കം വിറ്റാലും പൊട്ടിച്ചാലും 22 ലക്ഷം രൂപ പിഴയും തടവും
Mail This Article
അബുദാബി ∙ പെരുന്നാൾ ആഘോഷത്തിന് പൊലിമ കൂട്ടാൻ അനധികൃതമായി പടക്കം വിൽക്കുന്നവർക്കും പൊട്ടിക്കുന്നവർക്കും കടുത്ത ശിക്ഷ ഉണ്ടാകുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷനിലെ ക്രിമിനൽ ഇൻഫർമേഷൻ സെന്റർ മുന്നറിയിപ്പ് നൽകി. ലൈസൻസ് എടുക്കാതെ ഇത്തരം ഉൽപന്നങ്ങൾ നിർമിക്കുക, ഉപയോഗിക്കുക, ക്രയവിക്രയം നടത്തുക, മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോകുക എന്നിവയും കുറ്റകരമാണ്. നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം തടവോ ഒരു ലക്ഷം ദിർഹം (22.76 ലക്ഷം രൂപ) വരെ പിഴയോ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷ.
പടക്കം പൊട്ടിക്കുന്നത് കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണിയാണ്. കാഴ്ച നഷ്ടപ്പെടാനും തീപിടിത്തം ഉണ്ടാകാനും ഇതിടയാക്കും. അശ്രദ്ധ വലിയ അപകടത്തിലേക്ക് നയിക്കുമെന്നതിനാൽ കുട്ടികളുടെ മേൽ രക്ഷിതാക്കളുടെ അതീവ ജാഗ്രത ഉണ്ടാകണമെന്നും ഓർമിപ്പിച്ചു. ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഓർമപ്പെടുത്തൽ.
പരാതിപ്പെടാം:
ഹോട്ട് ലൈൻ 999
ടോൾ ഫ്രീ 800 2626