നായ്ക്കൾ കേന്ദ്ര കഥാപാത്രമായ മലയാള ചിത്രം 'വാലാട്ടി' റഷ്യൻ ഭാഷയിലേക്ക്; ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്കിലൂടെ
കൊച്ചി ∙ നായ്ക്കൾ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'വാലാട്ടി' സിനിമ റഷ്യൻ ഭാഷയിലേക്കു മൊഴിമാറ്റി റഷ്യയിലെ തിയറ്ററുകളിൽ എത്തുന്നു. റഷ്യൻ സിനിമ നിർമാണ കമ്പനിയും വിതരണക്കാരുമായ ക്യാപെല്ല ഫിലിംസാണു 'സബ്ബാഷ് കി പബ്യക്' എന്ന റഷ്യൻ പേരിൽ ഏപ്രിൽ 25-ന് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഈ കരാറിന് നേതൃത്വം

കൊച്ചി ∙ നായ്ക്കൾ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'വാലാട്ടി' എന്ന മലയാളചിത്രം റഷ്യൻ ഭാഷയിലേക്കു മൊഴിമാറ്റി റഷ്യയിലെ തിയറ്ററുകളിൽ എത്തുന്നു. റഷ്യൻ സിനിമ നിർമാണ കമ്പനിയും വിതരണക്കാരുമായ ക്യാപെല്ല ഫിലിംസാണു 'സബ്ബാഷ് കി പബ്യക്' എന്ന റഷ്യൻ പേരിൽ ഏപ്രിൽ 25ന് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഈ കരാറിന് നേതൃത്വം നൽകിയത് ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് ആണ്. രണ്ടു വളർത്തുനായ്ക്കൾ തമ്മിൽ പ്രണയത്തിലാകുന്നതും ഒന്നിച്ചു ജീവിക്കാൻ വീടുവിട്ട് ഇറങ്ങുന്നതുമാണു സിനിമയുടെ പ്രമേയം.
റഷ്യൻ വിതരണക്കാർ മൊഴിമാറ്റി വിതരണം ചെയ്യുന്ന ആദ്യ മലയാള സിനിമയാണു വാലാട്ടിയെന്നു ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് ഡയറക്ടർ ശ്യാം കുറുപ്പ് പറഞ്ഞു. മലയാളത്തിൽ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമിച്ച സിനിമ ദേവൻ ജയകുമാറാണു സംവിധാനം ചെയ്തത്.
∙ ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക്
ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്റെ മുഴുവൻ മൂല്യ വ്യവസ്ഥയേയും പുനഃക്രമീകരിയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് രാജ്യത്തുടനീളമുള്ള സിനിമാ മേഖലയെ ദൃഢമാക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്ന ഒരു പദ്ധതിയാണ് ഇൻഡിവുഡ്. ഇന്ത്യയിലെ മാധ്യമ, വിനോദ വ്യവസായ മേഖലയെ മുന്നിൽ നിന്നു നയിക്കുന്ന ദീർഘദർശിയായ സർ സോഹൻ റോയിയുടെ ആശയമാണ് ഇത്. ഇന്ത്യൻ സിനിമ മേഖലയിൽ മാറ്റത്തിന്റെ കാഹളം ഓതുന്ന ഒരു ബൃഹദ് പദ്ധതിയായാണ് അദ്ദേഹം ഇതിനെ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രാദേശിക ഭാഷാ സിനിമ നിർമാതാക്കൾക്ക് ആഗോള ചലച്ചിത്ര വിപണിയിലേയ്ക്കും അന്തർദേശീയ പ്രേക്ഷക സമൂഹത്തിലേയ്ക്കും അവരുടെ സിനിമയെ എത്തിക്കുവാൻ ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്ക് വഴി സാധിക്കും. അങ്ങനെ, വിദേശ സിനിമാ പ്രേമികൾക്കിടയിൽ പ്രാദേശിക ഭാഷാ സിനിമകളെ പരിചയപ്പെടുത്തുകയും അതിലൂടെ ഇന്ത്യൻ സിനിമകളുടെ വിദേശ വിപണിസാധ്യതകൾ ശക്തിപ്പെടുത്തുന്നതിനുള്ള ഏകജാലക പോർട്ടലായി മാറുകയും ചെയ്യുക എന്നതാണ് ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്ക് ലക്ഷ്യമിടുന്നത്.