അനധികൃതമായി പടക്കം വിൽപന നടത്തിയ വ്യാപാരി പിടിയിൽ
റാസൽഖൈമ ∙ അനധികൃതമായി പടക്കം വിൽപന നടത്തിയ വ്യാപാരിയെ എമിറേറ്റിലെ ഒരു വീട്ടിൽ നിന്ന് റാസൽഖൈമ പൊലീസ് പിടികൂടി. ഇയാളുടെ പക്കൽ നിന്ന് 18.5 ടൺ ഭാരമുള്ള 1038 പെട്ടി പടക്കങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. വീടിനു പിന്നിലെ ഫാമിലാണ് പെട്ടികൾ സൂക്ഷിച്ചിരുന്നത്. ഒരു വ്യക്തി ഒരു ചെറിയ വീട്ടിൽ പടക്കങ്ങൾ

റാസൽഖൈമ ∙ അനധികൃതമായി പടക്കം വിൽപന നടത്തിയ വ്യാപാരിയെ എമിറേറ്റിലെ ഒരു വീട്ടിൽ നിന്ന് റാസൽഖൈമ പൊലീസ് പിടികൂടി. ഇയാളുടെ പക്കൽ നിന്ന് 18.5 ടൺ ഭാരമുള്ള 1038 പെട്ടി പടക്കങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.
വീടിനു പിന്നിലെ ഫാമിലാണ് പെട്ടികൾ സൂക്ഷിച്ചിരുന്നത്. ഒരു വ്യക്തി ഒരു ചെറിയ വീട്ടിൽ പടക്കങ്ങൾ സൂക്ഷിക്കുകയും വിൽക്കുകയും ചെയ്യുന്നതായി കുറ്റാന്വേഷണ വിഭാഗത്തിൽ നിന്ന് റാസൽഖൈമ പൊലീസിന് റിപോർട്ട് ലഭിക്കുകയായിരുന്നു. വിവരം സ്ഥിരീകരിച്ച ശേഷം ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും സംശയാസ്പദമായ പ്രവർത്തനം നിരീക്ഷിക്കുന്നതിനും അധികൃതർ രൂപീകരിച്ച സംഘം സ്ഥലത്തെത്തി നിരോധിത വസ്തുക്കൾ പിടിച്ചെടുക്കുകയായിരുന്നു. രാജ്യത്ത് പടക്കങ്ങൾ ഉപയോഗിക്കുകയും വ്യാപാരം ചെയ്യുകയും ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് റാസൽഖൈമ പൊലീസ് കമാൻഡർ ഇൻചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
∙ഒരു ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയും തടവും
യുഎഇയിൽ പടക്കങ്ങളുടെ വ്യാപാരം, ഇറക്കുമതി, കയറ്റുമതി, നിർമാണം എന്നിവ നടത്തുന്നവർക്ക് 1.00000 ദിർഹത്തിൽ കുറയാത്ത പിഴയും ഒരു വർഷമെങ്കിലും തടവ് ശിക്ഷയും ലഭിക്കും.
പിടിയിലായ ആള്‍ ഏത് രാജ്യക്കാരനാണെന്നോ മറ്റു വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.