പുണ്യം പകർന്ന് സൗഹാർദത്തിന്റെ ഇഫ്താർ സ്മരണകൾ
അബുദാബി ∙ സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഇഫ്താർ സ്മരണകൾക്ക് ഇനി 11 മാസത്തെ ഇടവേള. റമസാൻ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തിയായതോടെ വിശ്വാസികൾ ചെറിയ പെരുന്നാളിന്റെ ആഘോഷങ്ങൾ തുടങ്ങി. റമസാനിൽ 30 ദിവസവും ഗൾഫിലെ സായാഹ്നങ്ങളെ സജീവമാക്കി. സമൂഹ നോമ്പുതുറ. വ്രതാനുഷ്ഠാനം പോലെ തന്നെ

അബുദാബി ∙ സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഇഫ്താർ സ്മരണകൾക്ക് ഇനി 11 മാസത്തെ ഇടവേള. റമസാൻ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തിയായതോടെ വിശ്വാസികൾ ചെറിയ പെരുന്നാളിന്റെ ആഘോഷങ്ങൾ തുടങ്ങി. റമസാനിൽ 30 ദിവസവും ഗൾഫിലെ സായാഹ്നങ്ങളെ സജീവമാക്കി. സമൂഹ നോമ്പുതുറ. വ്രതാനുഷ്ഠാനം പോലെ തന്നെ പ്രാധാന്യമുള്ള പുണ്യ പ്രവൃത്തിയാണ് ഒരു കാരയ്ക്ക കൊണ്ടെങ്കിലും മറ്റൊരാളെ നോമ്പു തുറപ്പിക്കുക എന്നത്. അതാണ് സമൂഹ ഇഫ്താറിന് ഇത്രയേറെ പ്രാധാന്യം കൈവന്നതും.
പൊതുസ്ഥലങ്ങളിൽ ഇഫ്താർ ടെന്റുകൾ ഒരുക്കിയും മറ്റും സമൂഹ നോമ്പുതുറയിലൂടെ വിദേശികളെ വിരുന്നൂട്ടാൻ മത്സരിക്കുകയായിരുന്നു. സ്വദേശികളും മതകാര്യ, ജീവകാരുണ്യ വകുപ്പുകളും. പള്ളികളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് പ്രത്യേക ടെന്റുൾ ഒരുക്കിയായിരുന്നു ഇഫ്താർ സംഗമങ്ങൾ.
അംഗീകൃത ജീവകാരുണ്യ സംഘടനകൾക്കൊപ്പം ചേർന്ന് മലയാളി സംഘടനകളും ലേബർ ക്യാംപുകൾ കേന്ദ്രീകരിച്ച് തൊഴിലാളികൾക്കായി ഇഫ്താർ നടത്തി. റമസാൻ കാലയളവിൽ ഇങ്ങനെ ലഭിക്കുന്ന ഭക്ഷണത്തിന്റെ ഒരു ഭാഗം ഇടയത്താഴത്തിനും കരുതിവച്ച് ഒരു മാസത്തെ ഭക്ഷണത്തിനുള്ള ചെലവ് ലാഭിക്കുന്ന തൊഴിലാളികൾ ഒട്ടേറെ. 30 ദിവസവും ഇഫ്താർ ടെന്റുകളിൽ ഒന്നിച്ചിരുന്ന് നോമ്പുതുറന്നവർ ദൈവം അനുഗ്രഹിച്ചാൽ അടുത്ത വർഷം കാണാമെന്നു പറഞ്ഞാണ് പിരിഞ്ഞത്. മലയാളികൾ ഉൾപ്പെടെ വിദേശികളും സമൂഹ നോമ്പുതുറ നടത്തുന്നു.
വ്യക്തികളുടെയും കുടുംബങ്ങളുടെ നേതൃത്വത്തിലും നടത്തുന്ന ഇഫ്താറുകൾ മതസൗഹാർദ സംഗമം കൂടിയായി. താമസ സ്ഥലത്തെ പരിമിത സൗകര്യങ്ങൾ മറികടക്കാൻ പാർക്കിൽ ഒത്തുചേർന്നാണ് പല മലയാളി കുടുംബങ്ങളും കൂട്ടായ്മകളും സമൂഹ നോമ്പുതുറ സംഘടിപ്പിച്ചത്. റമസാനിൽ വ്രതം അനുഷ്ഠിച്ച ഇതര മതസ്ഥരും ഒട്ടേറെ. ദുബായിൽ ചർച്ചും ഗുരുധ്വാരയും ഇഫ്താർ നടത്തി. നോമ്പുതുറയ്ക്കുള്ള ഭക്ഷ്യോൽപന്നങ്ങൾ വിതരണം ചെയ്തവരും ഏറെ.