പലസ്തീൻ ജനതയ്ക്ക് പെരുന്നാൾ പുടവ കൈമാറി യുഎഇ
അബുദാബി∙ യുദ്ധം വിതച്ച ദുരിതത്തിലും പട്ടിണിയിലും തളരാത്ത ആവേശവുമായി റമസാൻ വ്രതാനുഷ്ഠാനം പൂർത്തിയാക്കിയ പലസ്തീൻ ജനതയ്ക്ക് യുഎഇ പെരുന്നാൾ പുടവ എത്തിച്ചു. പെരുന്നാൾ കോടിയും ആഘോഷത്തിനുള്ള സാമഗ്രികളും പ്രത്യേക വിമാനത്തിൽ ഈജിപ്തിലെ അൽ അറിഷ് വിമാനത്താവളം വഴി ഗാസയിൽ എത്തിച്ച് വിതരണം

അബുദാബി∙ യുദ്ധം വിതച്ച ദുരിതത്തിലും പട്ടിണിയിലും തളരാത്ത ആവേശവുമായി റമസാൻ വ്രതാനുഷ്ഠാനം പൂർത്തിയാക്കിയ പലസ്തീൻ ജനതയ്ക്ക് യുഎഇ പെരുന്നാൾ പുടവ എത്തിച്ചു. പെരുന്നാൾ കോടിയും ആഘോഷത്തിനുള്ള സാമഗ്രികളും പ്രത്യേക വിമാനത്തിൽ ഈജിപ്തിലെ അൽ അറിഷ് വിമാനത്താവളം വഴി ഗാസയിൽ എത്തിച്ച് വിതരണം ചെയ്യുകയായിരുന്നു.
ബേഡ്സ് ഓഫ് ഗുഡ്‌നെസ് പദ്ധതിയുടെ ഭാഗമായാണ് കുടുംബാംഗങ്ങൾക്ക് ആവശ്യമായ വസ്ത്രങ്ങൾ, ഷൂ, കളിപ്പാട്ടങ്ങൾ, മധുരപലഹാരങ്ങൾ, പെരുന്നാൾ വിഭവങ്ങൾ തയാറാക്കാനുള്ള വസ്തുക്കൾ ഉൾപ്പെടെയുള്ള പാക്കറ്റുകൾ വിതരണം ചെയ്തത്. ഈദുൽ ഫിത്ർ വേളയിൽ പലസ്തീൻ ജനതയുടെ ആവശ്യങ്ങൾ നിറവേറ്റാനും ദുരിതങ്ങൾ ലഘൂകരിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. 6 മാസമായി വിവിധ രാജ്യങ്ങളുടെ സഹായത്തോടെയും നേരിട്ടും യുഎഇ പലസ്തീന് ആവശ്യമായ സഹായങ്ങൾ എത്തിക്കുകയാണ്.