ഇന്ത്യൻ കോൺസുലേറ്റ്, വിഎഫ്എസ് ഉദ്യോഗസ്ഥ സംഘം ഏപ്രിൽ 19 ന് യാമ്പുവിൽ സന്ദർശനം നടത്തും
ജിദ്ദ∙ വിവിധ സേവനങ്ങൾക്കായി ഇന്ത്യൻ കോൺസുലേറ്റ്, വിഎഫ്എസ് ഉദ്യോഗസ്ഥ സംഘം ഏപ്രിൽ 19 ന് യാമ്പുവിൽ ഏകദിന സന്ദർശനം നടത്തും. ടൗണിലെ കൊമേഴ്സ്യൽ പോർട്ടിന്‍റെ എതിർവശത്തുള്ള ഹയാത്ത് റദ്വ ഹോട്ടലിൽ തയ്യാറാക്കുന്ന സേവന കേന്ദ്രത്തിൽ രാവിലെ 8.30 മുതൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽനിന്ന് സേവനങ്ങൾ ലഭിക്കും. പാസ്പോർട്ട്

ജിദ്ദ∙ വിവിധ സേവനങ്ങൾക്കായി ഇന്ത്യൻ കോൺസുലേറ്റ്, വിഎഫ്എസ് ഉദ്യോഗസ്ഥ സംഘം ഏപ്രിൽ 19 ന് യാമ്പുവിൽ ഏകദിന സന്ദർശനം നടത്തും. ടൗണിലെ കൊമേഴ്സ്യൽ പോർട്ടിന്‍റെ എതിർവശത്തുള്ള ഹയാത്ത് റദ്വ ഹോട്ടലിൽ തയ്യാറാക്കുന്ന സേവന കേന്ദ്രത്തിൽ രാവിലെ 8.30 മുതൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽനിന്ന് സേവനങ്ങൾ ലഭിക്കും. പാസ്പോർട്ട് പുതുക്കുന്നതിനും, വിവിധ രേഖകൾ സാക്ഷ്യപ്പെടുത്തുന്നതിനടക്കമുള്ള സേവനങ്ങൾക്ക് യാമ്പുവിലെ പ്രവാസികളായ ഇന്ത്യക്കാർ ഈ സന്ദർശനം പ്രയോജനപ്പെടുത്തണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
കോൺസുലേറ്റ് സംഘത്തിന്‍റെ സന്ദർശന തീയതിയുടെ തൊട്ടുമുമ്പുള്ള ഏഴു ദിവസങ്ങൾക്കുള്ളിൽ സേവനം ആവശ്യമുള്ളവർ മുൻകൂട്ടി കൂടിക്കാഴ്ച അനുമതി എടുക്കണം. മുൻകൂട്ടി അനുമതി എടുക്കാത്തവർക്ക് പ്രവേശനം ലഭിക്കുകയില്ലെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു. സേവനം ഉപയോഗപ്പെടുത്തുന്നതിനായി എത്തിച്ചേരുന്നവർ സൗദി അധികൃതർ നൽകുന്ന നിയമ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും കോൺസുലേറ്റ് വ്യക്തമാക്കി.സേവന അനുമതിക്കായി സന്ദർശിക്കുക https://services.vfsglobal.com/sau/en/ind/book-an-appointment