യുഎഇയിൽ തിങ്കളാഴ്ച മുതൽ 3 ദിവസം കനത്ത മഴ
അബുദാബി ∙ യുഎഇയിൽ അടുത്തയാഴ്ച ഇടിയോടുകൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കൾ മുതൽ ബുധൻ വരെ മഴ ഉണ്ടാകുമെങ്കിലും ചൊവ്വാഴ്ച അതിശക്തമാകുമെന്നാണ് പ്രവചനം. തിങ്കളാഴ്ച വൈകിട്ട് 7ന് കാറ്റിന്റെ അകമ്പടിയോടെ അബുദാബിയിൽ ആരംഭിക്കുന്ന കനത്ത മഴയും കാറ്റും

അബുദാബി ∙ യുഎഇയിൽ അടുത്തയാഴ്ച ഇടിയോടുകൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കൾ മുതൽ ബുധൻ വരെ മഴ ഉണ്ടാകുമെങ്കിലും ചൊവ്വാഴ്ച അതിശക്തമാകുമെന്നാണ് പ്രവചനം.
തിങ്കളാഴ്ച വൈകിട്ട് 7ന് കാറ്റിന്റെ അകമ്പടിയോടെ അബുദാബിയിൽ ആരംഭിക്കുന്ന കനത്ത മഴയും കാറ്റും പിന്നീട് ദുബായിലേക്കു നീങ്ങും. ബുധനാഴ്ചയോടെ ദുബായിൽ മഴ കനക്കും. 3 ദിവസം തുടർച്ചയായി പെയ്യുന്ന മഴ താപനില 19ലേക്കു താഴ്ത്തും.
ഇന്നും നാളെയും അന്തരീക്ഷം മേഘാവൃതമായിരിക്കും. ഇന്ന് അനുഭവപ്പെടുന്ന കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രിയുമായിരിക്കും. അറബിക്കടലിലും ഒമാൻ കടലിലും കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്ററിലേക്ക് ഉയരും. കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
വിമാന സമയം ഉറപ്പാക്കി യാത്ര
യുഎഇയിൽ ഈദുൽ ഫിത്റിനോടനുബന്ധിച്ച് നീണ്ട അവധി ലഭിച്ചതോടെ നാട്ടിലേക്കു പോയവർ തിരിച്ചെത്തുന്നത് കനത്ത മഴയിലേക്കാകും. യാത്രയ്ക്കു മുൻപ് സമയത്തിൽ മാറ്റമുണ്ടോ എന്ന കാര്യം ബന്ധപ്പെട്ട എയർലൈനുകളിൽ വിളിച്ച് ഉറപ്പാക്കണം.