അബുദാബി ഡ്രോൺ നയം: നിയന്ത്രണം കർശനമാക്കും
ഡ്രോണുകളുടെ സുരക്ഷിതവും നിയന്ത്രിതവുമായ ഉപയോഗം ഉറപ്പാക്കുന്നതിനായി അബുദാബി പുതിയ നയം നടപ്പിലാക്കി. അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പാണ് (ഡിഎംടി) ഭരണപരമായ ഈ തീരുമാനം നടപ്പിലാക്കുന്നത്.

അബുദാബി∙ ഡ്രോണുകളുടെ സുരക്ഷിതവും നിയന്ത്രിതവുമായ ഉപയോഗം ഉറപ്പാക്കുന്നതിനായി അബുദാബി പുതിയ നയം നടപ്പിലാക്കി. അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പാണ് (ഡിഎംടി) ഭരണപരമായ ഈ തീരുമാനം നടപ്പിലാക്കുന്നത്. ഈ നയം അബുദാബിയിലെ ഡ്രോൺ പ്രവർത്തനങ്ങളുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും മാനേജ്‌മെന്‍റ്, നിയന്ത്രണം, നിരീക്ഷണം എന്നിവയെ സംബന്ധിച്ചതാണ്. ഡ്രോണുകളുമായി ബന്ധപ്പെട്ട സംവിധാനങ്ങളും നടപടിക്രമങ്ങളും വിലയിരുത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും എമിറേറ്റിനെ ഡ്രോൺ വ്യവസായത്തിന്‍റെ കേന്ദ്രമാക്കി മാറ്റുന്നതിനും സ്മാർട്ട് ഗതാഗതം മെച്ചപ്പെടുത്തുന്നതിനും നവീകരണത്തിനും ഇത് സഹായിക്കും.
എമിറേറ്റിലെ എല്ലാത്തരം ഡ്രോണുകൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും ഈ നയം ബാധകമാണ്. സിമുലേഷൻ സിസ്റ്റങ്ങളുടെ രൂപകൽപ്പന, നിർമാണം, അസംബ്ലി, പരിഷ്‌ക്കരണം, പരിശോധന, പരിപാലനം അല്ലെങ്കിൽ വികസനം, പരിശീലനം, യോഗ്യത, ക്ലബ്ബുകൾ, അടിസ്ഥാന സൗകര്യ വികസനം, വിമാനത്താവളങ്ങൾ, ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകൾ, ഊർജം എന്നിവയുൾപ്പെടെ ഡ്രോണുകളുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളും ഉപയോഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. 2022 ലെ ഡ്രോണുകളുടെ സിവിൽ ഉപയോഗവും അനുബന്ധ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന നിയമം നമ്പർ (26) പ്രകാരം ഒഴിവാക്കപ്പെട്ട ഡ്രോണുകളും പ്രവർത്തനങ്ങളും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മേൽനോട്ടത്തിനും പെർമിറ്റുകൾ നൽകുന്നതിനും നിയമനിർമാണം നടപ്പിലാക്കുന്നതിനുമുള്ള ചുമതല ഡിഎംടി വഹിക്കും. പുതിയ നയം ഡ്രോൺ സാങ്കേതികവിദ്യയുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗം ഉറപ്പാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിഎംടി അറിയിച്ചു.