ക്വിസ് മത്സരത്തില്‍ എന്നും വിജയസാന്നിധ്യമായി അല്‍ ഗുബ്ര ഇന്ത്യന്‍ സ്കൂള്‍
പ്രശ്‍നോത്തരി മത്സരത്തിൽ സ്ഥിരസാന്നിധ്യവും വിജയവും നേടി പ്രതിഭകളുടെ സാന്നിധ്യം അറിയിക്കുകയാണ് അൽ ഗുബ്ര ഇന്ത്യൻ സ്‌കൂൾ. ഒൻപതു വർഷങ്ങൾക്കു മുൻപ് മൂന്നാം ക്ലാസിൽ വിദ്യാർഥിയായിരിക്കെ ആരംഭിച്ചതാണ് പവിത്രയുടെ ജൈത്രയാത്ര. പ്ലസ് ടു വിദ്യാർഥിയായിരിക്കെയും ക്വിസ് മത്സരത്തിനോടും മലയാളത്തോടുമുള്ള

അൽ ഗുബ്ര∙ പ്രശ്‍നോത്തരി മത്സരത്തിൽ സ്ഥിരസാന്നിധ്യവും വിജയവും നേടി പ്രതിഭകളുടെ സാന്നിധ്യം അറിയിക്കുകയാണ് അൽ ഗുബ്ര ഇന്ത്യൻ സ്‌കൂൾ. ഒൻപതു വർഷങ്ങൾക്കു മുൻപ് മൂന്നാം ക്ലാസിൽ വിദ്യാർഥിയായിരിക്കെ ആരംഭിച്ചതാണ് പവിത്രയുടെ ജൈത്രയാത്ര. പ്ലസ് ടു വിദ്യാർഥിയായിരിക്കെയും ക്വിസ് മത്സരത്തിനോടും മലയാളത്തോടുമുള്ള താത്പര്യത്തിന് തെല്ലും കുറവു സംഭവിച്ചിട്ടില്ല. മലയാളം പ്രശ്‍നോത്തരി മത്സരത്തിൽ കേരള സംസ്കാരം, സാഹിത്യം, ചരിത്രം, കല, രാഷ്ട്രീയം തുടങ്ങിയ നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മാസ്റ്റർ ചോദിക്കുന്ന ചോദ്യങ്ങളിൽ ഭൂരിഭാഗത്തിന്റേയും ഉത്തരം ഈ മിടുക്കിയിൽ പ്രകാശിക്കും. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിഭാഗം നടത്തിയ മികച്ച ക്വിസ് മത്സരത്തിൽ പവിത്രയും, വൈഗ ഹരിയും, അലൻ കെ. അരുണുമായിരുന്നു ജേതാക്കൾ.
പൃഥ്വിൻ എസ്. പ്രസാദ്, അതുൽ അനിൽകുമാർ അർച്ചിത പ്രസാദ് എന്നിവരുടെ ടീമിന് മൂന്നാം സ്ഥാനവും (സീനിയർ വിഭാഗം) ലഭിച്ചിരുന്നു. ജൂനിയർ വിഭാഗത്തിൽ ചിന്മയ് ഐശ്വര്യ ശ്രീജിഷ്, അസ്മി അബൂബക്കർ സിദ്ദിഖ്, ശ്രീറാം ജയറാം എന്നിവർ ഒന്നാമതെത്തി. അദ്വൈത് സുരേഷ്‌കുമാർ, സ്നിഗ്ദ്ധ പൈക്കാട്ടു കാവിൽ, അനികേത് പ്രസാദ് ടീമിനാണു മൂന്നാം സ്ഥാനം. ചിട്ടയായ പരിശീലനം കൊണ്ടാണ് കൂട്ടുകാർ സ്ഥിരവിജയം നേടാറുള്ളത്. വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നായി എണ്ണൂറോളം വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. വിജയികൾക്കായി വിദ്യാലയത്തിൽ നടന്ന അനുമോദനച്ചടങ്ങിൽ പ്രിൻസിപ്പൽ പാപ്രി ഗോഷ്, വൈസ് പ്രിൻസിപ്പൽ ജി. ശ്രീകുമാർ, മലയാളവിഭാഗം മേധാവി ഡോ. ജിതീഷ് എന്നിവർ ആശംസകൾ നേർന്നു.