കാലഹരണപ്പെട്ട ഇഖാമ ഇലക്ട്രോണിക് ആയി പുതുക്കാം: സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ്
വിദേശികൾ, സൗദി അറേബ്യയിൽ നിന്ന് പുറത്തുപോയാലും ഇഖാമ ഇലക്ട്രോണിക് ആയി പുതുക്കാമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ് വിഭാഗം അറിയിച്ചു.

റിയാദ് ∙ വിദേശികൾ, സൗദി അറേബ്യയിൽ നിന്ന് പുറത്തുപോയാലും ഇഖാമ ഇലക്ട്രോണിക് ആയി പുതുക്കാമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ് വിഭാഗം അറിയിച്ചു.രാജ്യത്തിന് പുറത്തുള്ളപ്പോൾ വിദേശിയുടെ കാലഹരണപ്പെട്ട ഇഖാമ പുതുക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള അന്വേഷണത്തിന് മറുപടിയായി ഉപഭോക്തൃ സേവന അക്കൗണ്ടിലെ 'പാസ്‌പോർട്ട് സേവനം' വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന് പുറത്തുള്ളവർക്കായി തൊഴിലുടമക്ക് ഇലക്ട്രോണിക് ആയി താമസക്കാരുടെ ഐഡന്‍റിറ്റി പുതുക്കാൻ സാധിക്കും.
അബ്ഷീർ അല്ലെങ്കിൽ മുഖീം പ്ലാറ്റ്‌ഫോമിലൂടെ 'സദാദ്' സേവനം വഴി ആവശ്യമായ ഫീസ് അടച്ചാൽ പുതുക്കൽ നടപടികൾ പൂർത്തിയാകുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ് വിഭാഗം വ്യക്തമാക്കി.