ദുബായിൽ മഴ എത്തി; നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
ദുബായ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൈകിട്ട് നേരിയ മഴ പെയ്തു. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം പെരുന്നാൾ അവധിയുടെ ഒൻപത് ദിവസത്തെ നീണ്ട വാരാന്ത്യം മഴയോടെ അവസാനിക്കുന്നതിൽ എല്ലാവരും സന്തോഷത്തിലായിരുന്നു.

ദുബായ്∙ ദുബായ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൈകിട്ട് നേരിയ മഴ പെയ്തു. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം പെരുന്നാൾ അവധിയുടെ ഒൻപത് ദിവസത്തെ നീണ്ട വാരാന്ത്യം മഴയോടെ അവസാനിക്കുന്നതിൽ എല്ലാവരും സന്തോഷത്തിലായിരുന്നു. ബുർജ് ഖലീഫ ഡൗൺ ടൗൺ ഏരിയയിൽ ഇടത്തരം മഴ ലഭിച്ചപ്പോൾ മിർദിഫിൽ സാമാന്യം നന്നായി മഴ ലഭിച്ചു.ഷെയ്ഖ് സായിദ് റോഡ്, ഷാർജ, റാസൽഖൈമ, അൽ ഐൻ, ഉമ്മുൽഖുവൈൻ എന്നിവടങ്ങളിൽ നേരിയ മഴയാണ് അനുഭവപ്പെട്ടത്. ദേശീയ കാലാവസ്ഥാ കേന്ദ്രം ചില ഭാഗങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചില തീരപ്രദേശങ്ങളിലും ഉൾ പ്രദേശങ്ങളിലും മഴയുമായി ബന്ധപ്പെട്ട് സംവഹന മേഘങ്ങൾ രൂപപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശക്തമായ മഴ, ഇടിമിന്നൽ, ആലിപ്പഴ വർഷം എന്നിവ പ്രതീക്ഷിക്കുന്നു. വാഹനമോടിക്കുന്നവർക്ക് അബുദാബി പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.