താമസം, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘനം: സൗദിയിൽ 20,667 പേർ പിടിയിൽ
സൗദി അറേബ്യയിൽ താമസം, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 20,667 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജിദ്ദ: സൗദി അറേബ്യയിൽ താമസം, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 20,667 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ നടപടിയിൽ താമസ നിയമം ലംഘിച്ച 14,805 പേരും അതിർത്തി സുരക്ഷാ നിയമം ലംഘിച്ച 3,860 പേരും തൊഴിൽ നിയമം ലംഘിച്ച 2,002 പേരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 959 പേരെ അധികൃതർ തടഞ്ഞുവച്ചു. അനധികൃത പ്രവേശനത്തിന് ശ്രമിച്ചവരിൽ 44% യെമനികളും 53% എത്യോപ്യക്കാരും 3% മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. കൂടാതെ, അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ചതിന് 58 പേരെയും അറസ്റ്റ് ചെയ്തു.