ജിദ്ദ∙ ഉംറ വീസാ കാലാവധിയിൽ മാറ്റം വരുത്തിയതായി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇനി മുതൽ, ഉംറ വീസ ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് വീസാ കാലാവധി ആരംഭിക്കുക.

ജിദ്ദ∙ ഉംറ വീസാ കാലാവധിയിൽ മാറ്റം വരുത്തിയതായി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇനി മുതൽ, ഉംറ വീസ ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് വീസാ കാലാവധി ആരംഭിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ∙  ഉംറ വീസാ കാലാവധിയിൽ മാറ്റം വരുത്തിയതായി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇനി മുതൽ,  ഉംറ വീസ ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് വീസാ കാലാവധി ആരംഭിക്കുക. നേരത്തെ സൗദിയിൽ പ്രവേശിക്കുന്ന ദിവസം മുതലായിരുന്നു കാലാവധി കണക്കാക്കിയിരുന്നത്. എന്നാൽ ഏതു ദിവസം വീസ കിട്ടിയാലും കാലാവധി അവസാനിക്കുന്നത് എല്ലാ വർഷവും ദുൽഖഅ്ദ 15 ആയിരിക്കും. വിദേശങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകരുടെ ഒഴുക്ക് കണക്കിലെടുത്താണ് ഈ മാറ്റം വരുത്തിയത്.

ദുൽഖഅ്ദ 29 വരെയായിരുന്ന കാലാവധിയാണ് ഇപ്പോൾ ദുൽഖഅ്ദ 15 ആയി ചുരുക്കിയിരിക്കുന്നത്. അതായത്, പതിനാല് ദിവസം നേരത്തെയാണ് പുതിയ വ്യവസ്ഥ പ്രകാരം വീസ കാലാവധി അവസാനിക്കുക.   ഉംറ വീസ ഇഷ്യു ചെയ്ത് മൂന്ന് മാസം വരെയാണ് കാലാവധി എന്നാണ് ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം, ഉംറ വീസയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതൽ എല്ലാ വർഷവും ദുൽഹജ് 15 മുതൽ ഉംറ വീസയ്ക്കായി അപേക്ഷിക്കാവുന്നതാണ്.

English Summary:

The Ministry of Haj Umrah has Informed that from Now on, the Validity of Umrah Visas will be Counted from the Date of Issue