സൗദിയിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തപ്പെട്ട പിഴകളിൽ 50 ശതമാനം ഇളവ്
ജിദ്ദ ∙ സൗദിയിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തപ്പെട്ട പിഴകളിൽ 50 ശതമാനം ഇളവ്. ഏപ്രിൽ 18 മുതൽ ഒക്ടോബർ 18 വരെയുള്ള മാസങ്ങളിൽ സദ്ദാദിലും ഈഫാ പ്ലാറ്റ്ഫോമിലും ഓട്ടോമാറ്റിക് ആയി പ്രത്യക്ഷപ്പെടും. ഇതിനായി പ്രത്യേക അപേക്ഷ നൽകുകയോ ഏതെങ്കിലും വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുകയോ ട്രാഫിക് ഡയറക്ടറേറ്റ്

ജിദ്ദ ∙ സൗദിയിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തപ്പെട്ട പിഴകളിൽ 50 ശതമാനം ഇളവ്. ഏപ്രിൽ 18 മുതൽ ഒക്ടോബർ 18 വരെയുള്ള മാസങ്ങളിൽ സദ്ദാദിലും ഈഫാ പ്ലാറ്റ്ഫോമിലും ഓട്ടോമാറ്റിക് ആയി പ്രത്യക്ഷപ്പെടും. ഇതിനായി പ്രത്യേക അപേക്ഷ നൽകുകയോ ഏതെങ്കിലും വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുകയോ ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനങ്ങൾ നേരിട്ട് സന്ദർശിക്കുകയോ ചെയ്യേണ്ടതില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ അടച്ചുനൽകുമെന്ന് വാദിക്കുന്ന ലിങ്കുകൾക്കും ടെലിഫോൺ കോളുകൾക്കുമെതിരെ ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ഈ മാസം അഞ്ചിനാണ് ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴകളിൽ ആഭ്യന്തര മന്ത്രാലയം 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശാനുസരണമാണ് 2024 ഏപ്രിൽ പതിനെട്ടിനു മുമ്പ് രജിസ്റ്റർ ചെയ്തതോ ചെയ്യുന്നതോ ആയ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകളിൽ ആഭ്യന്തര മന്ത്രാലയം 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ഇളവ് ആനുകൂല്യം ലഭിക്കാൻ ഏപ്രിൽ 18 നു മുമ്പ് ചുമത്തിയതും ചുമത്തുന്നതുമായ മുഴുവൻ പിഴകളും ആറു മാസത്തിനകം അടച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
മുഴുവൻ പിഴകളും ഒന്നിച്ചോ ഓരോ നിയമ ലംഘനങ്ങൾക്കുമുള്ള പിഴകൾ പ്രത്യേകം പ്രത്യേകമായോ അടക്കാവുന്നതാണ്. ഇളവ് ആനുകൂല്യം ലഭിക്കാൻ പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമ ലംഘനങ്ങൾ നടത്താൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.