യുഎഇയിൽ മലയാളികൾ താമസിക്കുന്ന വില്ലകളിൽ വെള്ളം കയറി; താമസക്കാർ കുടുങ്ങി
ദുബായ് ∙ തോരാമഴയിൽ മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാർ താമസിക്കുന്ന വില്ലകളിലെ താഴത്തെ നിലയിൽ വെള്ളം നിറഞ്ഞതോടെ താമസ യോഗ്യമല്ലാതായി. കട്ടിലും കിടക്കയും വെള്ളത്തിൽ മുങ്ങി. അലമാരയിലെ തുണികളെല്ലാം നനഞ്ഞു. അടുക്കളയിലെ ഭക്ഷ്യോൽപന്നങ്ങളും നശിച്ചതായി ദെയ്റ അൽബറാഹയിലെ വില്ലയിൽ താമസിക്കുന്ന കാസർകോട്

ദുബായ് ∙ തോരാമഴയിൽ മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാർ താമസിക്കുന്ന വില്ലകളിലെ താഴത്തെ നിലയിൽ വെള്ളം നിറഞ്ഞതോടെ താമസ യോഗ്യമല്ലാതായി.
കട്ടിലും കിടക്കയും വെള്ളത്തിൽ മുങ്ങി. അലമാരയിലെ തുണികളെല്ലാം നനഞ്ഞു. അടുക്കളയിലെ ഭക്ഷ്യോൽപന്നങ്ങളും നശിച്ചതായി ദെയ്റ അൽബറാഹയിലെ വില്ലയിൽ താമസിക്കുന്ന കാസർകോട് സ്വദേശി സാബിത്ത് പറഞ്ഞു. ഇവിടെ താമസിക്കുന്ന 6 കുടുംബങ്ങൾക്ക് മുകൾ നിലയിലെ താമസക്കാർ താൽക്കാലിക അഭയം നൽകി. വെള്ളം ഒഴിഞ്ഞു പോകുന്ന മുറയ്ക്ക് മുറി വൃത്തിയാക്കി ഇന്നോ നാളെയോ താമസിക്കാനാകുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു.
വീട്ടിലേക്കു വെള്ളം കയറാതിരിക്കാൻ തടിക്കഷണങ്ങളും മറ്റും ഉപയോഗിച്ച് തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്ന് ഷാർജ–അജ്മാൻ റോഡിൽ അൽനാബയിൽ താമസിക്കുന്ന അലക്സ് വർഗീസ് പറഞ്ഞു. വീടുകളിൽ മാത്രമല്ല പ്രദേശത്തെ കടകളിലും വെള്ളം കയറി സാധനസാമഗ്രികൾ നശിച്ചു.
ബഹുനില കെട്ടിടത്തിൽ താഴത്തെ നിലയിലും ഭൂഗർഭ പാർക്കിങ്ങിലും വെള്ളം കയറി. ഇവിടെ നിർത്തിയിട്ട വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. ഇൻഷുറൻസ് ലഭിച്ചില്ലെങ്കിൽ വൻതുക അറ്റകുറ്റപ്പണിക്ക് വേണ്ടിവരും.
ബഹുനില കെട്ടിടത്തിലെ ബാൽക്കണിയിലൂടെയും ജനൽ പഴുതിലൂടെയും മറ്റും വിവിധ നിലകളിലെ ഫ്ലാറ്റുകളിലേക്കും വെള്ളം അടിച്ചു കയറിയതായി മലയാളി കുടുംബങ്ങൾ പറഞ്ഞു. കാറ്റിൽ ചിലരുടെ അടുക്കളയിലെ സീലിങ് തകർന്നു.
ദുബായ് അൽതവാറിലെ വില്ലകളിലും വെള്ളം കയറി. ഇടയ്ക്ക് ജല,വൈദ്യുതി ബന്ധം നിലച്ചതും പ്രശ്നമായതായി ഈ പ്രദേശത്തു താമസിക്കുന്ന കടവല്ലൂർ സ്വദേശി സാബിറ ഫൈസൽ പറഞ്ഞു. 10 വർഷം ദുബായിൽ ജീവിച്ചെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് സാബിറ പറഞ്ഞു.