ഒമാനിലെ വെള്ളപ്പൊക്കത്തിൽ പരുക്കേറ്റ അശ്വിൻ നാട്ടിലെത്തി ചികിത്സ തേടി
മസ്കത്ത്/അമ്പലപ്പുഴ ∙ ഒമാനിലെ വെള്ളപ്പൊക്കത്തിനിടെ താമസസ്ഥലത്തെ മതിൽ ഇടിഞ്ഞ് ദേഹത്ത് വീണു ഗുരുതര പരുക്കേറ്റ അശ്വിൻ (27) നാട്ടിലെത്തി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പുന്നപ്ര പുത്തൻപുരയ്ക്കൽ ടൈറ്റസിന്റെയും (അമ്പിളി) പ്രസീനയുടെയും മൂത്ത മകനാണ്. ഇരുകാലുകളുടെയും മുട്ടിനു താഴെ പരുക്കേറ്റ

മസ്കത്ത്/അമ്പലപ്പുഴ ∙ ഒമാനിലെ വെള്ളപ്പൊക്കത്തിനിടെ താമസസ്ഥലത്തെ മതിൽ ഇടിഞ്ഞ് ദേഹത്ത് വീണു ഗുരുതര പരുക്കേറ്റ അശ്വിൻ (27) നാട്ടിലെത്തി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പുന്നപ്ര പുത്തൻപുരയ്ക്കൽ ടൈറ്റസിന്റെയും (അമ്പിളി) പ്രസീനയുടെയും മൂത്ത മകനാണ്. ഇരുകാലുകളുടെയും മുട്ടിനു താഴെ പരുക്കേറ്റ അശ്വിനു അടുത്ത ദിവസം ശസ്ത്രക്രിയ നടത്തും. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്നലെ രാവിലെ എത്തിയ മകനെ മാതാപിതാക്കൾ നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച ഉച്ചയ്ക്ക് താമസ സ്ഥലത്ത് ആഹാരം കഴിക്കാൻ എത്തിയപ്പോഴാണ് വെള്ളം ഇരച്ചു കയറിയത്. ഒപ്പമുള്ളവരുമായി അശ്വിൻ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചു. മതിലും ഗേറ്റും നിലം പൊത്തി പത്തനംതിട്ട സ്വദേശി സുനിൽകുമാർ മരിച്ചു. സുനിൽകുമാറിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മതിലും ഗേറ്റും അശ്വിന്റെ കാലുകളിലേക്ക് വീണത്. വെള്ളം തലയ്ക്കു മീതെ ഒഴുകുന്നുണ്ടായിരുന്നു. താമസ സ്ഥലത്തിനു സമീപത്തെ കാറിനു മുകളിൽ കയറിയതിനാലാണ് രക്ഷപ്പെടാനായതെന്ന് അശ്വിൻ പറഞ്ഞു.
അശ്വിന്റെ ബാഗ് വെള്ളത്തിൽ ഒഴുകിപ്പോയി. പാസ്പോർട്ടും മറ്റു രേഖകളും ബാഗിലായിരുന്നു. ബാഗ് അടുത്ത ദിവസം സുഹൃത്തുക്കൾക്ക് തിരികെ കിട്ടി. എന്നാൽ പാസ്പോർട്ടും മറ്റും നനഞ്ഞു കുതിർന്നിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് യാത്രാരേഖകൾ തരപ്പെടുത്തി നാട്ടിലേക്ക് അശ്വിനെ യാത്രയാക്കിയത്.