ഷാർജയിൽ നിന്ന് ഈ മാസം 14 മുതൽ കാണാതായ മുഹമ്മദ് അബ്ദുല്ലയെ (17) കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിട്ടുണ്ട്.

ഷാർജയിൽ നിന്ന് ഈ മാസം 14 മുതൽ കാണാതായ മുഹമ്മദ് അബ്ദുല്ലയെ (17) കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഷാർജയിൽ നിന്ന് ഈ മാസം 14 മുതൽ കാണാതായ മുഹമ്മദ് അബ്ദുല്ലയെ (17)  കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിട്ടുണ്ട്.  ഒരു മരപ്പണിക്കാരനെ തേടി ഏപ്രിൽ 14 ന് വൈകുന്നേരം 4.15 ന് അടുത്തുള്ള ഫർണിച്ചർ മാർക്കറ്റിലേക്ക് പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.  വീട്ടിൽ സ്വകാര്യ പഠനം നടത്തുകയായിരുന്നു മുഹമ്മദ് അബ്ദുല്ല പാക്കിസ്ഥാന്‍ സ്വദേശി മുഹമ്മദ് അലിയുടെ ഇരട്ട ആൺകുട്ടികളിൽ ഒരാളാണ്. 

മുഹമ്മദ് താമസിക്കുന്ന കെട്ടിടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുട്ടി ഫർണിച്ചർ മാർക്കറ്റിലേക്ക് നടന്നു പോകുന്നതായി കാണുന്നുണ്ട്. എന്നാൽ  മാർക്കറ്റിൽ നിന്ന് ഒരു ദൃശ്യവും ലഭിച്ചിട്ടില്ല. കാണാതാകുന്ന സമയത്ത് മുഹമ്മദ് മുഴുക്കൈ ഷർട്ടും ജീൻസുമാണ് ധരിച്ചിരുന്നത്. മൊബൈൽ ഫോണും എമിറേറ്റ്സ് ഐഡിയും വീട്ടിൽ തന്നെ ഉണ്ട്. പക്ഷേ, കുറച്ച് പണം കയ്യിൽ കരുതിയിട്ടുണ്ട്. മുഹമ്മദ് അബ്ദുല്ലയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ  ഷാർജ പൊലീസുമായി ബന്ധപ്പെടണമെന്ന് അധിക‍ൃതർ അറിയിച്ചു.

English Summary:

The Search for Pakistani Teenager Mohammad Abdullah Continues