ദുബായ്∙ തനിക്ക് പ്രത്യേക രാഷ്ട്രീയ താൽപ്പര്യങ്ങളൊന്നുമില്ലെന്നും, പ്രധാനമന്ത്രി ക്ഷണിച്ചപ്പോൾ അദ്ദേഹത്തെ പോയി കണ്ടതാണ് രാഷ്ട്രീയ വിവാദത്തിൽ ഉൾപ്പെടാൻ കാരണമായതെന്നും നടൻ ഉണ്ണി മുകുന്ദൻ . രാഷ്ട്രീയ താൽപ്പര്യമില്ലാത്തവർ പോലും പ്രധാനമന്ത്രി വിളിച്ചാൽ പോകേണ്ടി വരും. താൻ രാഷ്ട്രീയമായ ഏതെങ്കിലും നിലപാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ തനിക്ക് പ്രത്യേക രാഷ്ട്രീയ താൽപ്പര്യങ്ങളൊന്നുമില്ലെന്നും, പ്രധാനമന്ത്രി ക്ഷണിച്ചപ്പോൾ അദ്ദേഹത്തെ പോയി കണ്ടതാണ് രാഷ്ട്രീയ വിവാദത്തിൽ ഉൾപ്പെടാൻ കാരണമായതെന്നും നടൻ ഉണ്ണി മുകുന്ദൻ . രാഷ്ട്രീയ താൽപ്പര്യമില്ലാത്തവർ പോലും പ്രധാനമന്ത്രി വിളിച്ചാൽ പോകേണ്ടി വരും. താൻ രാഷ്ട്രീയമായ ഏതെങ്കിലും നിലപാട് സ്വീകരിച്ചത് ആർക്കും ചൂണ്ടിക്കാണിക്കാനാവില്ല. രാഷ്ട്രീയ പാർട്ടിയോട് ചേർന്ന് നിൽക്കുകയും റാലികളിൽ പങ്കെടുക്കുകയും ചെയ്യുന്ന സൂപ്പർ താരങ്ങൾ നമുക്കുണ്ട്. ആരോപണങ്ങളോട് പ്രതികരിക്കാത്തത്  തന്‍റെ ഭാഗം  ശരിയാണെന്ന് കരുതുന്നതുകൊണ്ടാണ്. "ജയ് ഗണേഷ്" എന്ന ചിത്രത്തിന്‍റെ ഗൾഫിലെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിലാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം വ്യക്തമാക്കിയത്. 

സിനിമയിൽ 12 വർഷം പൂർത്തിയാക്കുന്ന  തന്നെ  ഒരു വ്യക്തി എന്ന നിലയിൽ എന്നെ മാറ്റിമറിച്ച ചിത്രമാണ് "ജയ് ഗണേഷ്" . ഭിന്നശേഷിക്കാരുടെ ജീവിതം ഈ സിനിമയിലൂടെയാണ് താൻ ആദ്യമായി ഗൗരവമായി പഠിച്ചത്. എല്ലാ പ്രതിസന്ധികളെയും നേരിടാനുള്ള മനക്കരുത്ത് ഈ സിനിമ നൽകി. വീൽചെയറിൽ അഭിനയിക്കേണ്ടി വന്നത് വെല്ലുവിളിയായിരുന്നില്ല മറിച്ച് അത് തനിക്ക് പ്രത്യേക അനുഭവങ്ങൾ നൽകി. ജീവിതത്തിൽ നല്ല കാര്യങ്ങൾ നടക്കുമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും യാതൊരു വിവാദവും തന്നെ ബാധിക്കുന്നില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

നടൻ ഉണ്ണിമുകുന്ദൻ, സംവിധായകൻ രഞ്ജിത് ശങ്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ. ചിത്രം:മനോരമ
ADVERTISEMENT

ജിംനേഷ്യത്തിൽ പോകുമ്പോൾ കണ്ടുമുട്ടിയ ഒരു വ്യക്തിയിൽ നിന്നുള്ള പ്രചോദനമാണ് ജയ് ഗണേഷ് എന്ന സിനിമയുടെ കഥയ്ക്ക് പ്രചോദനമായതെന്ന് സംവിധായകൻ രഞ്ജിത് ശങ്കർ പറഞ്ഞു. മികച്ച ടീമിനെ ലഭിച്ചതാണ് ചിത്രം വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ചത്. കുട്ടികൾക്കും കുടുംബങ്ങൾക്കുമെല്ലാം ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ജയ് ഗണേഷ്. നാട്ടിൽ വൻ വിജയമായ ചിത്രം ഗൾഫിലും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുബായിലെ ഹോംസ്ക്രീൻ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസം ഗൾഫിൽ റിലീസായി.

English Summary:

Unni Mukundan denies having any political motives. Accepting the Prime Minister's invitation, however, embroiled him in controversy.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT