യുഎഇയിൽ കളിയാട്ട മഹോത്സവം; മേയ് 12ന് അജ്മാൻവിന്നേഴ്സ് സ്പോർട്സ് ക്ലബിൽ
യുഎഇയിൽ ആദ്യമായി കളിയാട്ട മഹോത്സവം മേയ് 12ന് അജ്മാൻ വിന്നേഴ്സ് സ്പോർട്സ് ക്ലബിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ദുബായ്∙ യുഎഇയിൽ ആദ്യമായി കളിയാട്ട മഹോത്സവം മേയ് 12ന് അജ്മാൻ വിന്നേഴ്സ് സ്പോർട്സ് ക്ലബിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉത്തര കേരളത്തിലെ കാവുകളിലും ക്ഷേത്രങ്ങളിലും തറവാട് സ്ഥാനങ്ങളിലും നടത്തിവരുന്ന അനുഷ്ഠാന കലാരൂപമായ തെയ്യം ഈ മഹോത്സവത്തിൽ അവതരിപ്പിക്കും. ഭക്തിയോടെയും തന്മയത്തോടെയും പൂജാസമ്പ്രദായ പ്രകാരം കെട്ടിയാടുന്ന തെയ്യം കെട്ടിയാടുമെന്ന് സംഘാടകരായ കളിയാട്ട മഹോത്സവം കെഎംഎസി ആഘോഷ കമ്മിറ്റി അറിയിച്ചു.
തെയ്യം പശ്ചാത്തലത്തിൽ സുരേഷ് ഗോപിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത 'കളിയാട്ടം' എന്ന സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച അന്തരിച്ച മാണി പെരുമലയന്‍റെ മകൻ കുഞ്ഞിരാമൻ പെരുമലയൻ അടക്കം എട്ടോളം തെയ്യം കലാകാരൻമാർ ഈ മഹോത്സവത്തിൽ പങ്കെടുക്കും.യുഎഇ, ഒമാൻ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നീ ജിസിസി രാജ്യങ്ങൾക്ക് പുറമെ യുകെ, അയർലൻഡ് എന്നീ രാജ്യങ്ങളിലും കളിയാട്ട മഹോത്സവം സംഘടിപ്പിക്കുമെന്ന് മലയാളി ഗ്ലോബൽ സ്ഥാപകനും ആർഎസ്എം ഇവന്‍റസ് ചെയർമാനുമായ നിജിത്ത് ചന്ദ്രൻ പറഞ്ഞു.