കോഴിക്കോട് ആനകുഴിക്കര സ്വദേശിയായ മുഹമ്മദ് ഹുസൈന്,അൻപത് വർഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഇപ്പോൾ തനിക്ക് ചുറ്റിലുമുള്ള ലോകം കേൾക്കാൻ സാധിക്കുന്നു.

കോഴിക്കോട് ആനകുഴിക്കര സ്വദേശിയായ മുഹമ്മദ് ഹുസൈന്,അൻപത് വർഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഇപ്പോൾ തനിക്ക് ചുറ്റിലുമുള്ള ലോകം കേൾക്കാൻ സാധിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ആനകുഴിക്കര സ്വദേശിയായ മുഹമ്മദ് ഹുസൈന്,അൻപത് വർഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഇപ്പോൾ തനിക്ക് ചുറ്റിലുമുള്ള ലോകം കേൾക്കാൻ സാധിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ കോഴിക്കോട് ആനകുഴിക്കര സ്വദേശിയായ മുഹമ്മദ് ഹുസൈന്,അൻപത് വർഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഇപ്പോൾ തനിക്ക് ചുറ്റിലുമുള്ള ലോകം കേൾക്കാൻ സാധിക്കുന്നു. രണ്ടാം വയസ്സിൽ കേൾവിശക്തി നഷ്ടപ്പെട്ട മുഹമ്മദിന് ഭാര്യ തസ്‌ലിബാനുവിന്‍റെ നിശ്ചയദാർഢ്യവും യുഎഇയിലെ മെഡിക്കൽ വൈദഗ്ധ്യവുമാണ് കേൾവിയുടെ ലോകത്തേക്ക് വീണ്ടും വഴിതുറന്നത്.  ഇപ്പോൾ, പ്രിയപ്പെട്ടവരുടെ ശബ്ദം, നഗരത്തിന്‍റെ തിരക്കേറിയ താളം, താമസ സ്ഥലത്തെ അയൽക്കാരുടെ സംഭാഷണങ്ങൾ എന്നിവ മുഹമ്മദിന് വ്യക്തമായി കേൾക്കാൻ സാധിക്കും. ചുണ്ടനക്കങ്ങളും ആംഗ്യങ്ങളും വായിച്ച് മനസ്സിലാക്കാൻ സാധിച്ച കാര്യങ്ങൾക്ക് ഇപ്പോൾ ശബ്ദത്തിന്‍റെ സൗന്ദര്യം കൂടെച്ചേർന്നിരിക്കുന്നു.

∙ അപകടം ആവർത്തിക്കാതിരിക്കാൻ ഭാര്യയുടെ കരുതൽ
ആശുപത്രിയിലെ ജോലിയിലൂടെ കോക്ലിയർ ഇംപ്ലാന്‍റുകളെക്കുറിച്ച് ഡോക്ടർമാരിൽ നിന്ന് ലഭിച്ച വിവരങ്ങളും നിരന്തര പരിശ്രമങ്ങളുമാണ് തസ്‌ലിക്ക് മുഹമ്മദ് ഹുസൈനെ കേൾവിയുടെ ലോകത്തേക്ക് തിരികെ നടത്താൻ സഹായകരമായത്. ഒട്ടോളാറിങ്ഗോളജി സ്പെഷ്യലിസ്റ്റ് ഡോ. സീമ പുന്നൂസ് ആയിരുന്നു മുഹമ്മദിനെ കേൾവിയുടെ ലോകത്തേക്ക് തിരിച്ചെത്താൻ പിന്തുണച്ചത്. ‌കേൾവിശക്തി നഷ്ടപ്പെട്ട ഭർത്താവിനെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള തീവ്രമായ ആഗ്രഹമായിരുന്നു ഏറ്റവും നിർണായകമായത്. 

ADVERTISEMENT

∙ ഭയമായി മാറിയ അപകടത്തിന്‍റെ ഓർമകൾ
പതിനേഴാം വയസ്സിൽ മുഹമ്മദ് നേരിട്ട ഗുരുതരമായ അപകടത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ സഹോദരി പറഞ്ഞത് തസ്‌ലിബാനുവിന്‍റെ ഓർമയിൽ ഭയമായി അവശേഷിച്ചിരുന്നു. അത്തരം അപകടങ്ങൾ വീണ്ടും സംഭവിക്കാതിരിക്കാൻ  മുൻകരുതലായിരുന്നു ചികിത്സാ മാർഗങ്ങൾ തേടാനുള്ള പ്രേരണ. കേൾവിശക്തി നഷ്ടപ്പെട്ടിട്ടും, മുഹമ്മദ് ഒരു തയ്യൽക്കാരനായും അലക്ക് ജോലിയിൽ സഹായിയായും പ്രവർത്തിച്ചുകൊണ്ടിരുന്നു. എന്നാൽ, കോവിഡ്-19 മഹാമാരിയുടെ കാലത്ത് മുഹമ്മദ് തൊഴിൽ നഷ്ടപ്പെട്ടു. അബുദാബിയിലെ ബുർജീൽ ഹോസ്പിറ്റലിലെ സിഎസ്എസ്ഡി മാനേജറായുള്ള തസ്‌ലിബാനിന്‍റെ ജോലിയാണ് കുടുംബത്തിന്‍റെ ഏക ആശ്രയം.

എങ്കിലും, ഈ ദമ്പതികൾ അവരുടെ സ്വപ്നം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. ഏറെ വെല്ലുവിളികൾ അവരെ കാത്തിരുന്നു, എന്നാൽ മെഡിക്കൽ വിദഗ്ധരുടെ പിന്തുണ അവർക്ക് ശക്തി നൽകി. തീരെ ചെറുപ്പത്തിൽ കേൾവിശക്തി നഷ്ടപ്പെട്ട ഒരാൾക്ക് അര നൂറ്റാണ്ടിനു ശേഷം കോക്ലിയർ ഇംപ്ലാന്‍റ് ചെയ്യുന്നത് സങ്കീർണ്ണമായ നടപടിയാണ്.  നിരവധി വെല്ലുവിളികളും പരിമിതികളും ഉൾപ്പെട്ട ഈ നടപടിക്രമങ്ങൾക്ക് വേണ്ടി ഡോ. സീമ, കുടുംബത്തെ ധൈര്യപ്പെടുത്തി. തുടർനടപടികൾക്കായി മുഹമ്മദിനെ ക്ലിനിക്കൽ ഓഡിയോളജിസ്റ്റ് ഡോ. കിംലിൻ ജോർജിന്‍റെ പരിശോധനയ്ക്ക് വിധേയമാക്കാൻ ഡോ.സീമ നിർദ്ദേശിച്ചു. തുടർന്നുള്ള പരിശോധനയിൽ, രണ്ട് ചെവികളിലും ഗുരുതരമായ കേൾവി നഷ്ടം കണ്ടെത്തി. സിടി, എംആർഐ സ്കാനുകൾ വഴി, ഇരു ചെവികളിലും അസ്ഥി നിക്ഷേപം ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇത് ഒരു പ്രധാന വെല്ലുവിളിയായി മാറി.

ടി.കെ. തസ് ലിബാനു, മുഹമ്മദ് ഹുസൈൻ, ഡോ.അഹമദ് അൽ അമാദി, ഡോ.കിംലിൻ ജോർജ്, ഡോ.സീമ പുന്നൂസ് എന്നിവർ. Credit: Special Arrangement
ADVERTISEMENT

ചെവിയിലെ രക്തക്കുഴലുകളും ആന്തരിക ഘടനകളും സംരക്ഷിക്കേണ്ടതിനാൽ, ഈ കോക്ലിയർ ഇംപ്ലാന്‍റ് ശസ്ത്രക്രിയ വളരെ സങ്കീർണ്ണമായിരുന്നു. ഈ സാഹചര്യത്തിലും, മുഹമ്മദിന് കേൾവിയുടെ സൗഭാഗ്യം നൽകാൻ കുടുംബം ശസ്ത്രക്രിയയ്ക്ക് മുന്നോട്ട് പോകാൻ തീരുമാനിച്ചു.ബുർജീൽ ഹോസ്പിറ്റലിലെ കോക്ലിയർ ഇംപ്ലാന്‍റ് സർജനും ഇഎൻടി കൺസൾട്ടന്‍റുമായ ഡോ. അഹമ്മദ് അൽ അമാദി നേതൃത്വം നൽകിയ അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ, മെഡിക്കൽ സംഘം അതി വിദഗ്ധമായി മുഹമ്മദിന്‍റെ കോക്ലിയയിൽ ഇംപ്ലാന്‍റുകൾ സ്ഥാപിച്ചു. ഡ്രില്ലിങ്ങിന്‍റെ ആഴം കൃത്യമായി നിർണ്ണയിക്കാൻ സാധിക്കാത്തത് ഉൾപ്പെടെ നിരവധി വെല്ലുവിളികൾ മറികടന്നാണ് ശസ്ത്രിക്രിയ പൂർത്തിയാക്കിയത്.

∙ ബാനുവിന്‍റെ ശബ്ദം, സന്തോഷം, കണ്ണീർ 
ശസ്ത്രക്രിയയ്ക്ക് ഒരു മാസത്തിന് ശേഷം മുഹമ്മദിന്‍റെ ജീവിതത്തിലെ അസാധാരണമായ അപൂർവ  ദിവസം വന്നെത്തി. കോക്ലിയർ ഇംപ്ലാന്‍റ് പ്രവർത്തനക്ഷമമാക്കുന്നതിനായി ന്നെ കാണാനെത്തിയ മുഹമ്മദിന് ഡോ. കിംലിൻ ഒരു സർപ്രൈസ് സംഘടിപ്പിച്ചിരുന്നു. കേൾവിശക്തി തിരിച്ചു നൽകാൻ കാരണമായ പ്രിയതമയുടെ ശബ്ദമാണ് അര നൂറ്റാണ്ടിന് ശേഷമുള്ള ആദ്യശബ്ദമായി മുഹമ്മദ് കേൾക്കുന്നതിന് ഡോക്ടർ വഴിയൊരുക്കി. ഈ മനോഹര നിമിഷത്തിന് സാക്ഷിയാകാൻ മെഡിക്കൽ സംഘം ക്ലിനിക്കിൽ എത്തിച്ചേർന്നു.

ADVERTISEMENT

മുഹമ്മദിന്‍റെ പിന്നിൽ ചെന്ന് നിന്ന് എന്തെങ്കിലും പറയാൻ ഡോ. കിംലിൻ തസ്‌ലിയോട്  നിർദ്ദേശിച്ചു. ഈ അസാധാരണ നിമിഷത്തിൽ എന്ത് പറയണമെന്ന് ആദ്യം ആശങ്കപ്പെട്ടെങ്കിലും, തസ്‌ലി തന്‍റെ പേര് തന്നെ ആദ്യം പറയാൻ തീരുമാനിച്ചു. "ബാനു" എന്ന് തസ്‌ലി പറഞ്ഞു. ഓർമവച്ചതിന് ശേഷം ആദ്യമായി ശബ്ദം കേട്ട മുഹമ്മദ്  ആവർത്തിച്ചു - "ബാനു". അൻപത് വർഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം മുഹമ്മദ് വീണ്ടും കേൾക്കാൻ തുടങ്ങിയതിന്‍റെ സന്തോഷത്തിൽ ഇരുവരും കണ്ണീരിൽ മുങ്ങി. കയ്യടികളോടെ, ഈ അത്ഭുത നിമിഷത്തിന് സാക്ഷിയായ മെഡിക്കൽ സംഘം അവരെ പ്രോത്സാഹിപ്പിച്ചു.

ഇന്ന്, മുഹമ്മദിന് രണ്ട് ചെവികളിലൂടെയും കേൾക്കാൻ സാധിക്കുന്നു. കോക്ലിയർ ഇംപ്ലാന്‍റ് വിജയകരമായിരുന്നു, എന്നാൽ കേൾവിശക്തി വീണ്ടെടുക്കുന്നത് ഒരു ദീർഘകാല പ്രക്രിയയാണെന്ന് ഡോ. സീമ വിശദീകരിക്കുന്നു. ഡോക്ടർമാർ നിർദ്ദേശിച്ച ഓഡിറ്ററി പരിശീലന വ്യായാമങ്ങൾ മുഹമ്മദ് ഇപ്പോൾ കൃത്യമായി പാലിക്കുന്നു.  കേൾവിശക്തി വീണ്ടെടുക്കാനുള്ള യാത്രയിൽ ലഭിച്ച പിന്തുണയ്ക്ക് ദൈവത്തോടും മെഡിക്കൽ സംഘത്തോടും നന്ദി പറയുകയാണ് തസ്‌ലിയും മുഹമ്മദും . ‘‘ വെല്ലുവിളികൾ ഉണ്ടാകാം, എന്നാൽ മടിക്കാതെ മെഡിക്കൽ സഹായം തേടാൻ ശ്രമിക്കുക. അത് നിങ്ങളുടെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിക്കുന്ന അത്ഭുതങ്ങൾക്ക് വഴിയൊരുക്കും’’– കേൾവിശക്തി പ്രശ്നങ്ങൾ അനുഭവിക്കുന്ന മറ്റുള്ളവരോട് ഈ ദമ്പതികൾക്ക് പറയാനുള്ളത് ഇതാണ്. 

English Summary:

Malayali Got Back his Hearing Power