യുഎഇയിൽ വാഹനം ഒഴുക്കിൽപ്പെട്ട് മുനിസിപാലിറ്റി ജീവനക്കാരൻ മരിച്ചു
യുഎഇയിലെ കനത്ത മഴയെ തുടർന്ന് അൽ ദൈദ് മേഖലയിലെ വാദി(തടാകം)യിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഹെവി വാഹനം ഒഴുക്കിൽപ്പെട്ട് അൽദൈദ് മുനിസിപാലിറ്റി ജീവനക്കാരൻ മരിച്ചു.

ഷാർജ∙ യുഎഇയിലെ കനത്ത മഴയെ തുടർന്ന് അൽ ദൈദ് മേഖലയിലെ വാദി(തടാകം)യിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഹെവി വാഹനം ഒഴുക്കിൽപ്പെട്ട് അൽദൈദ് മുനിസിപാലിറ്റി ജീവനക്കാരൻ മരിച്ചു. അൽ ദൈദ് മുനിസിപ്പാലിറ്റിയിലെ വാട്ടർ ടാങ്കർ തൊഴിലാളിയായ 50 വയസ്സുള്ള പാകിസ്ഥാൻ സ്വദേശിയാണ് മരിച്ചത്. കൺട്രോൾ റൂമിൽ റിപ്പോർട്ട് ലഭിച്ച ഉടൻ പൊലീസ് സംഘങ്ങളെ സ്ഥലത്തേക്ക് അയക്കുകയും വൈകിട്ട് ഏഴോടെ തൊഴിലാളിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം അൽ ദൈദ് ആശുപത്രിയിലേക്ക് മാറ്റി.