സിനിമാ മേഖലയെ ശക്തിപ്പെടുത്താൻ സൗദി; ടിക്കറ്റ് നിരക്കും തിയറ്റർ ലൈൻസ് ഫീസും കുറയ്ക്കും
രാജ്യത്തെ സിനിമാ മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമവുമായി സൗദി. സിനിമാ തിയറ്ററുകൾക്കുള്ള ലൈസൻസ് ഫീസ്, തിയറ്ററിലെ ടിക്കറ്റ് നിരക്കുകൾ എന്നിവ കുറച്ച് കൊണ്ട് കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാന്‍ നീക്കം.

ജിദ്ദ∙ രാജ്യത്തെ സിനിമാ മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമവുമായി സൗദി. സിനിമാ തിയറ്ററുകൾക്കുള്ള ലൈസൻസ് ഫീസ്, തിയറ്ററിലെ ടിക്കറ്റ് നിരക്കുകൾ എന്നിവ കുറച്ച് കൊണ്ട് കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാന്‍ നീക്കം. ഇതിനു പുറമെ പ്രേക്ഷകര്‍ക്ക് പ്രൊമോഷൻ ഓഫറുകൾ നൽകുന്നതും അധികൃതർ ആലോചിക്കുന്നുണ്ട്. സാംസ്‌കാരിക മന്ത്രി ബദ്ര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ചെയര്‍മാനായ ഫിലിം കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
പ്രൊഡക്ഷന്‍ സ്റ്റുഡിയോകള്‍ക്ക് ലൈസന്‍സ് നല്‍കല്‍, ദൃശ്യ-ശ്രാവ്യ ഉള്ളടക്കം നിര്‍മിക്കാനുള്ള ലൈസന്‍സ്, സിനിമാ വിതരണ ലൈസന്‍സ്, സിനിമാ ചിത്രീകരണത്തിനുള്ള നോ-ഒബ്ജക്ഷന്‍ ലൈസന്‍സ് എന്നിവ കള്‍ച്ചറല്‍ ലൈസന്‍സസ് പ്ലാറ്റ്‌ഫോം ആയ (അബ്ദിഅ്) വഴി നല്‍കാനുള്ള അധികാരം ഫിലിം കമ്മീഷനിലേക്ക് മാറ്റാനും ഫിലിം കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ഇതിലൂടെ ഫിലിം കമ്മീഷന്‍റെ അധികാരങ്ങൾ വികസിപ്പിക്കുന്നതും സിനിമാ നിർമാണത്തിനും വിതരണത്തിനും അനുമതി നൽകുന്നതിനുള്ള വേഗത കൂട്ടാനും സഹായിക്കും. ഈ നടപടികൾ കൂടുതൽ തിയറ്ററുകൾ തുറക്കുന്നതിനും സൗദി സിനിമകളുടെ പ്രദർശനം വിപുലീകരിക്കുന്നതിനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.