കാലഹരണപ്പെട്ട കോഴിമുട്ടകൾ വീണ്ടും വിപണിയിലെത്തിക്കുന്ന സംഘം പിടിയിൽ
ജിദ്ദയിൽ കാലഹരണപ്പെട്ട മുട്ടകൾ വീണ്ടും വിപണിയിൽ എത്തിച്ച് വിൽക്കുന്ന സംഘം പിടിയിലായി.
ജിദ്ദയിൽ കാലഹരണപ്പെട്ട മുട്ടകൾ വീണ്ടും വിപണിയിൽ എത്തിച്ച് വിൽക്കുന്ന സംഘം പിടിയിലായി.
ജിദ്ദയിൽ കാലഹരണപ്പെട്ട മുട്ടകൾ വീണ്ടും വിപണിയിൽ എത്തിച്ച് വിൽക്കുന്ന സംഘം പിടിയിലായി.
ജിദ്ദ ∙ ജിദ്ദയിൽ കാലഹരണപ്പെട്ട മുട്ടകൾ വീണ്ടും വിപണിയിൽ എത്തിച്ച് വിൽക്കുന്ന സംഘം പിടിയിലായി. ഫൈസലിയ്യയിൽ നടത്തിയ പരിശോധനയിലാണ് ജിദ്ദ മുനിസിപാലിറ്റി സൂപ്പർവൈസറി ടീം അനധികൃത സ്ഥാപനം കണ്ടെത്തിയത്. ഏകദേശം 30 ടൺ ഭാരം വരുന്ന 72,000ത്തിലധികം കാലഹരണപ്പെട്ട മുട്ടകൾ ഇവിടെ നിന്നും പിടികൂടി നശിപ്പിച്ചു. കാലാവധി കഴിഞ്ഞ മുട്ടകൾ തരം തിരിച്ച് പുതിയ തീയതി ഇട്ട് വിപണിയിൽ വിൽക്കാനായി ഒരുക്കിയിരുന്നതാണിവയെന്ന് അധികൃതർ പറഞ്ഞു. ഈ സംഭവവുമായി ബന്ധപ്പെട്ട് നിയമനടപടികൾ സ്വീകരിക്കുമെന്ന് മുനിസിപാലിറ്റി അറിയിച്ചു.