കെട്ടിടങ്ങളിൽ കുടുങ്ങിയവർക്ക് സൗജന്യ ചികിത്സ; സന്നദ്ധ സേവനത്തിന് 150 ഡോക്ടർമാർ
ഷാർജ ∙ പ്രളയത്തെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ വ്യാപകമായ ഷാർജയിൽ ഓൺലൈൻ സേവനവുമായി മെഡിക്കൽ സംഘം സജീവം. മലയാളികൾ ഉൾപ്പെടെ 150 ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘമാണ് സൗജന്യ സേവനത്തിന് സന്നദ്ധരായത്. വെള്ളക്കെട്ടിൽ അകപ്പെട്ട് ആശുപത്രിയിൽ പോകാൻ സാധിക്കാത്തവർക്ക് മെഡിക്കൽ സംഘത്തിന്റെ സഹായം തേടാം. റെയ്ൻ
ഷാർജ ∙ പ്രളയത്തെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ വ്യാപകമായ ഷാർജയിൽ ഓൺലൈൻ സേവനവുമായി മെഡിക്കൽ സംഘം സജീവം. മലയാളികൾ ഉൾപ്പെടെ 150 ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘമാണ് സൗജന്യ സേവനത്തിന് സന്നദ്ധരായത്. വെള്ളക്കെട്ടിൽ അകപ്പെട്ട് ആശുപത്രിയിൽ പോകാൻ സാധിക്കാത്തവർക്ക് മെഡിക്കൽ സംഘത്തിന്റെ സഹായം തേടാം. റെയ്ൻ
ഷാർജ ∙ പ്രളയത്തെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ വ്യാപകമായ ഷാർജയിൽ ഓൺലൈൻ സേവനവുമായി മെഡിക്കൽ സംഘം സജീവം. മലയാളികൾ ഉൾപ്പെടെ 150 ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘമാണ് സൗജന്യ സേവനത്തിന് സന്നദ്ധരായത്. വെള്ളക്കെട്ടിൽ അകപ്പെട്ട് ആശുപത്രിയിൽ പോകാൻ സാധിക്കാത്തവർക്ക് മെഡിക്കൽ സംഘത്തിന്റെ സഹായം തേടാം. റെയ്ൻ
ഷാർജ ∙ പ്രളയത്തെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ വ്യാപകമായ ഷാർജയിൽ ഓൺലൈൻ സേവനവുമായി മെഡിക്കൽ സംഘം സജീവം. മലയാളികൾ ഉൾപ്പെടെ 150 ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘമാണ് സൗജന്യ സേവനത്തിന് സന്നദ്ധരായത്. വെള്ളക്കെട്ടിൽ അകപ്പെട്ട് ആശുപത്രിയിൽ പോകാൻ സാധിക്കാത്തവർക്ക് മെഡിക്കൽ സംഘത്തിന്റെ സഹായം തേടാം. റെയ്ൻ സപ്പോർട്ട് ഗ്രൂപ്പ് ഇവർക്ക് ആവശ്യമായ മരുന്നും ലഭ്യമാക്കുമെന്ന് അഡ്മിൻ സി. മുനീർ അൽവഫ അറിയിച്ചു.
ഭക്ഷണവും ശുദ്ധജലവും ആവശ്യപ്പെട്ടിരുന്ന ഷാർജയിലെ കുടുംബങ്ങളിൽനിന്ന് ഇപ്പോൾ മരുന്നും ആശുപത്രിയിലേക്കു കൊണ്ടുപോകാനുള്ള സഹായ അഭ്യർഥനയും കൂടിയതാണ് മെഡിക്കൽ സംഘത്തിന് രൂപം നൽകാൻ പ്രേരിപ്പിച്ചത്. ഛർദിയും വയറിളക്കവും പനിയും അനുഭവപ്പെട്ടവർക്ക് ഓൺലൈനിലൂടെ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി. അവശരായവരെ വിവിധ ആശുപത്രികളിലും എത്തിക്കുന്നു.
മലിന ജലത്തിലൂടെ നടന്നുപോകുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഓൺലൈൻ സേവനത്തിനാണ് കൂടുതൽ പേരും താൽപര്യപ്പെടുന്നത്. അതിനാൽ ഓരോ ദിവസവും സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്ന ഡോക്ടർമാരുടെ പട്ടിക റെയ്ൻ സപ്പോർട്ട് ഗ്രൂപ്പ് വെബ്സൈറ്റിലും വാട്സാപ് ഗ്രൂപ്പിലും ലഭ്യമാക്കുമെന്നും വ്യക്തമാക്കി. ഇതേസമയം ഷാർജയിലെ അൽമജാസ്, അൽഖാസിമിയ, ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റ്, അബൂഷഗാറ ഭാഗങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. മലിനജലം കലർന്ന് വെള്ളത്തിന്റെ നിറവും മണവും മാറിയതാണ് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമെന്നാണ് സൂചന. ഇതോടെ വെള്ളം പമ്പ് ചെയ്ത് കളയുന്ന നടപടി ഊർജിതമാക്കി. ഷാർജ നഗരസഭയ്ക്കു പുറമെ സ്വകാര്യ ഏജൻസികളെയും കമ്പനികളെയും ചുമതലപ്പെടുത്തിയാണ് വെള്ളം നീക്കുന്നത്.
നാളെ കൊണ്ട് മേഖലയിൽനിന്ന് പൂർണമായും വെള്ളം നീക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മലയാളികൾ ഉൾപ്പെടെ വിവിധ സംഘടനകളുടെ ളൾപ്പെടെ വിവിധ ഗ്രൂപ്പുകൾ ശേഖരിച്ചു കൊണ്ടുവരുന്ന ഭക്ഷണവും മറ്റു വസ്തുക്കളും ഷാർജ സൗദി മസ്ജിദ് പരിസരത്ത് എത്തിച്ചാണ് വിതരണം ചെയ്യുന്നത്. വൊളന്റിയർമാരെ തിരിച്ചറിയാൻ ഷാർജ സർക്കാരിന്റെ ജാക്കറ്റും നൽകിയിട്ടുണ്ട്. ബോട്ടിൽ എത്തിയാണ് അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നത്.
അതിനിടെ ഷാർജയിൽ വെള്ളക്കെട്ടില്ലാത്ത മേഖലയിലേക്ക് സിറ്റി ബസ് സർവീസ് ആരംഭിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങിയവർക്ക് വിദൂര ജോലിക്ക് ചില കമ്പനികൾ അനുമതി നൽകിയതും ആശ്വാസമായി. ഷാർജയിൽ സ്കൂളുകൾക്ക് ഇന്നു കൂടി ഇ–ലേണിങ്.
സൗജന്യ സേവനം നൽകുന്ന ഡോക്ടർ
∙ ഡോ. സജി ബാവ (ഇന്റേണൽ മെഡിസിൻ) രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ. ഫോൺ: 0505688483
∙ ഡോ. നസ്‌റിൻ സിറാജുദ്ദീൻ (ശിശുരോഗ വിദഗ്ധ) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ. ഫോൺ:0504562755
∙ ഡോ. ബിനു തോമസ് (ഇന്റേണൽ മെഡിസിൻ) വൈകിട്ട് 4 മുതൽ രാത്രി 9 വരെ. ഫോൺ: 0507889684
∙ ഡോ. സബീന അലി അക്ബർ (ഇന്റേണൽമെഡിസിൻ) രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ. ഫോൺ: 0506379389
∙ ഡോ. ഹനീഷ് ബാബു, (ഡെർമറ്റോളജിസ്റ്റ്) ഉച്ചയ്ക്ക് 12.30 മുതൽ 4 മണി വരെ. ഫോൺ: 0506364693
∙ ഡോ. സഫറുള്ള ഖാൻ (ഇന്റേണൽ മെഡിസിൻ) രാവിലെ 10 മുതൽ രാത്രി 9 വരെ ഫോൺ: 0505906864
∙ ഡോ. സജിത പ്രസാദ് (ഫാമിലി മെഡിസിൻ) രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഫോൺ: 0561818167
∙ ഡോ. ജയപ്രകാശ് നാരായണൻ. (ശിശുരോഗ വിദഗ്ധൻ). രാവിലെ 8 മുതൽ വൈകിട്ട് 3 വരെ. ഫോൺ: 0507863216
∙ ഡോ. ജമാലുദ്ദീൻ അബൂബക്കർ (ശിശുരോഗ വിദഗ്ധൻ) രാവിലെ 9 മുതൽ രാത്രി 9 വരെ. ഫോൺ:0506145882
∙ ഡോ. ജോർജ് ജോസഫ് (ശിശുരോഗ വിദഗ്ധൻ) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ, ഫോൺ: 050 6330955
∙ ഡോ. ലമ്യ കമൽ (സ്പെഷലിസ്റ്റ് ഫാമിലി മെഡിസിൻ) വൈകിട്ട് 5 മുതൽ രാത്രി 9 വരെ. ഫോൺ: 0505529079
∙ ഡോ. സെബ, (ഗൈനക്കോളജിസ്റ്റ്), ഫോൺ: 506263785
∙ ഡോ. സൗജന്യ (അനസ്‌തേഷ്യ, പെയിൻ സ്പെഷലിസ്റ്റ്) ഫോൺ: 0508477243
∙ ഡോ പങ്കജം (ജനറൽ, ഡെർമറ്റോളജി) രാവിലെ 11 മുതൽ വൈകിട്ട് 6 വരെ ഫോൺ: 0504590610
∙ ഡോ. പ്രേംസുധ വരദരാജൻ (സ്പെഷലിസ്റ്റ് ഒഫ്താൽമോളജി) ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ. ഫോൺ: 0509218137
∙ ഡോ. നിംഷ അബ്ദുൽമജീദ് (ഫാമിലി മെഡിസിൻ) രാവിലെ 8.30 മുതൽ രാത്രി 10 വരെ ഫോൺ: 0508521405
∙ ഡോ. മുഹമ്മദ് കോയ (ജിപി) ഫോൺ: 0556799278
∙ ഡോ. റിയാസ് (ഇന്റേണൽ മെഡിസിൻ) വൈകിട്ട് 6 മുതൽ രാത്രി 11 വരെ. ഫോൺ:0 504615475
∙ ഡോ. മുഹമ്മദ് അഷ്‌റഫ് (ശിശുരോഗ വിദഗ്ധൻ) വൈകിട്ട് 5 മുതൽ രാത്രി 10 വരെ ഫോൺ: 0505790117.