റമസാനിലും പെരുന്നാള്‍ അവധിക്കാലത്തും സൗദിയിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചത് ഒന്നേകാല്‍ കോടിയിലേറെ യാത്രക്കാര്‍
റമസാനിലും പെരുന്നാള്‍ അവധിക്കാലത്തും സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലൂടെ ഒന്നേകാല്‍ കോടിയിലേറെയാത്രക്കാര്‍ സഞ്ചരിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

ജിദ്ദ ∙ റമസാനിലും പെരുന്നാള്‍ അവധിക്കാലത്തും സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലൂടെ ഒന്നേകാല്‍ കോടിയിലേറെ യാത്രക്കാര്‍ സഞ്ചരിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. 100 വിമാന കമ്പനികള്‍ 86,000 ത്തിലധികം സര്‍വീസുകള്‍ നടത്തിയ ഈ കാലയളവില്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന രേഖപ്പെടുത്തിയെന്നും അധികൃതര്‍ അറിയിച്ചു. സൗദിയിലെ വിമാനത്താവളങ്ങളില്‍ ഏറ്റവും തിരക്കേറിയത് ജിദ്ദ ആയിരുന്നു. ജിദ്ദയില്‍ 53.8 ലക്ഷം യാത്രക്കാരെയാണ് സ്വീകരിച്ചത്. റിയാദ് (32.3 ലക്ഷം), മദീന (10.4 ലക്ഷം) എന്നിവയാണ് മറ്റു പ്രധാന വിമാനത്താവളങ്ങള്‍. ഇവ കൂടാതെ മറ്റുള്ള വിമാനത്താവളങ്ങളിലൂടെ 28.5 ലക്ഷം യാത്രക്കാര്‍ കടന്നുപോയി.