പുതിയ ന്യൂനമര്‍ദ്ദം: ഒമാനില്‍ മൂന്ന് ദിവസം മഴക്ക് സാധ്യത, മുന്നറിയിപ്പ്!
മസ്‌കത്ത്∙ പുതിയ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ന് (ഏപ്രില്‍ 23) മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് വീശാനും തീരദേശങ്ങളില്‍ തിരമാല ഉയരാനും സാധ്യതയുണ്ട്. മസ്‌കത്ത്, ബുറൈമി, ദാഖിലിയ,

മസ്‌കത്ത് ∙ പുതിയ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ന് (ഏപ്രില്‍ 23) മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് വീശാനും തീരദേശങ്ങളില്‍ തിരമാല ഉയരാനും സാധ്യതയുണ്ട്.
മസ്‌കത്ത്, ബുറൈമി, ദാഖിലിയ, വടക്ക്‌തെക്ക് ബാത്തിന, വടക്ക്‌തെക്ക് ശര്‍ഖിയ, മുസന്ദം ഗവര്‍ണറേറ്റുകളെ ന്യൂനമര്‍ദ്ദം ബാധിക്കുമെന്നും ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 15 മുതല്‍ 35 കി.മീറ്റര്‍ വേഗതയില്‍ കാറ്റുവീശും. ആലിപ്പഴം വര്‍ഷിക്കുകയും താപനില താഴുകയും ചെയ്യും.
മഴ തീവ്രത കുറാവായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ബുധനാഴ്ച അല്‍ ഹജര്‍ പര്‍വ്വത നിരകളിലും അവയുടെ സമീപ പ്രദേശങ്ങളിലും അഞ്ച് മുതല്‍ 20 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തേക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ നേരിയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.