മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത
വരും ദിവസങ്ങളിൽ മക്ക മേഖലയിലും മദീനയിലും,ജിദ്ദയിലും ഉയർന്ന തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

മക്ക ∙ വരും ദിവസങ്ങളിൽ മക്ക മേഖലയിലും മദീനയിലും ഉയർന്ന തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ദേശീയ കാലാവസ്ഥാ കേന്ദ്രം നൽകിയ വിവരപ്രകാരം, ഈ പ്രദേശങ്ങളിൽ 50 മുതൽ 60 മില്ലിമീറ്റർ വരെയുള്ള കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്.കൂടാതെ, അൽ-ബഹ, തബൂക്ക്, അസീർ, ജിസാൻ എന്നിവിടങ്ങളിലും കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്. മെയ് ആദ്യവാരത്തിൽ റിയാദിന്‍റെ വടക്ക് ഭാഗത്തും കിഴക്കൻ പ്രവിശ്യയുടെ കിഴക്ക് ഭാഗത്തും മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ, ദേശീയ കാലാവസ്ഥാ കേന്ദ്രം ജനങ്ങളോട് ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചു.