ജോലി നൽകാമെന്ന് ട്രാവൽ ഏജന്‍റിന്‍റെ വാക്ക് വിശ്വസിച്ച് ചതിയിൽപ്പെട്ട് ഒമാനിൽ ദുരിത ജീവിതം നയിച്ച കോട്ടയം സ്വദേശിനി ഒടുവിൽ നാട്ടിലേക്ക് മടങ്ങി.

ജോലി നൽകാമെന്ന് ട്രാവൽ ഏജന്‍റിന്‍റെ വാക്ക് വിശ്വസിച്ച് ചതിയിൽപ്പെട്ട് ഒമാനിൽ ദുരിത ജീവിതം നയിച്ച കോട്ടയം സ്വദേശിനി ഒടുവിൽ നാട്ടിലേക്ക് മടങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലി നൽകാമെന്ന് ട്രാവൽ ഏജന്‍റിന്‍റെ വാക്ക് വിശ്വസിച്ച് ചതിയിൽപ്പെട്ട് ഒമാനിൽ ദുരിത ജീവിതം നയിച്ച കോട്ടയം സ്വദേശിനി ഒടുവിൽ നാട്ടിലേക്ക് മടങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്ക്കത്ത്∙ ജോലി നൽകാമെന്ന് ട്രാവൽ ഏജന്‍റിന്‍റെ വാക്ക് വിശ്വസിച്ച് ചതിയിൽപ്പെട്ട് ഒമാനിൽ  ദുരിത ജീവിതം നയിച്ച കോട്ടയം സ്വദേശിനി ഒടുവിൽ നാട്ടിലേക്ക് മടങ്ങി. കോട്ടയം പനച്ചിക്കാട് സ്വദേശിനിയായ യമുനയാണ് ജോലി തേടി ട്രാവൽ ഏജന്‍റിനെ സമീപിച്ചത്. ഇയാളുടെ വാക്ക് വിശ്വസിച്ചാണ് യമുന ഒമാനിലെത്തിയത്. പിന്നീട് ജോലിയും ശമ്പളവും നൽകാതെ ഏജന്‍റ് യമുനയെ ഉപേക്ഷിച്ചു. മാനസികവും ശാരീരികമായും തളർന്ന യമുനയെ നാട്ടിൽ തിരികെ എത്തിക്കാൻ വീട്ടുകാർ കെപിസിസി സെക്രട്ടറി അഡ്വ. ടോമി കല്ലാനിയെ സമീപിച്ചു. ടോമി കല്ലാനി അറിയിച്ചതിനെ തുടർന്ന് ഇൻകാസ് ഒമാൻ ഭാരവാഹകർ യമുനയെ സഹായിക്കാൻ രംഗത്തെത്തി. ഇൻകാസ് ഒമാൻ വൈസ് പ്രസിഡന്‍റ്‌ നിയാസ് ചെണ്ടയാടിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി യമുനയെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയായിരുന്നു.

സങ്കീർണ്ണമായിരുന്നപ്രശ്നങ്ങൾ മസ്കത്തിലെ ഇന്ത്യൻ എംബസിയുടെയും ഒമാൻ അധികൃതരുടെയും സഹായത്തോടെ ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് പരിഹരിക്കുവാൻ കഴിഞ്ഞു. ഇൻകാസ് ഒമാൻ പ്രസിഡന്‍റ്‌ അഡ്വ. എം കെ പ്രസാദ്, വൈസ് പ്രസിഡന്‍റുമാരയ സലീം മുതുവമ്മേൽ, മാത്യു മെഴുവേലി, ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട്, ട്രഷറർ സജി ചങ്ങനാശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ള, നേതാക്കളായ എൻ ഒ ഉമ്മൻ, സജി ഔസേഫ് പിച്ചകശ്ശേരിൽ സാമൂഹ്യ പ്രവർത്തകൻ ഡോ. സജി ഉതുപ്പാൻ, റാഫി മാത്യു നാലുന്നടിയിൽ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. യമുനയുടെ യാത്രാചെലവുകളടക്കമുള്ള സാമ്പത്തികാവശ്യങ്ങൾ ഇൻകാസ് ഒമാൻ ഭാരവാഹികൾ വഹിച്ചു.

ADVERTISEMENT

നിരവധിയാളുകളാണ് ഇത്തരം കബളിപ്പിക്കലുകൾക്ക് ഇരയായി ഇവിടെയെത്തുന്നതെന്നും തൊഴിലന്വേഷകർ പ്രത്യേകിച്ചും സ്ത്രീകൾ വളരെ ജാഗ്രത പാലിക്കണമെന്നും തൊഴിൽ കരാറുമായി ബന്ധപ്പെട്ട രേഖകൾ നിയമപരമാണെന്ന് ഉറപ്പാക്കുകയും വേണമെന്ന് ഇൻകാസ് ഒമാൻ വൈസ് പ്രസിഡന്‍റ്‌ നിയാസ് ചെണ്ടയാട് പറഞ്ഞു.

English Summary:

Incas Oman Brought Yamuna Home

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT