ഗൾഫ് ജോലിയെന്ന സ്വപ്നവുമായി ബഹ്‌റൈനിലെത്തിയ മലയാളികൾ പലരും ഒന്നോ രണ്ടോ വർഷം ഇവിടെ ജോലി ചെയ്ത ശേഷം മികച്ച അവസരങ്ങൾ തേടി യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്നു.

ഗൾഫ് ജോലിയെന്ന സ്വപ്നവുമായി ബഹ്‌റൈനിലെത്തിയ മലയാളികൾ പലരും ഒന്നോ രണ്ടോ വർഷം ഇവിടെ ജോലി ചെയ്ത ശേഷം മികച്ച അവസരങ്ങൾ തേടി യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൾഫ് ജോലിയെന്ന സ്വപ്നവുമായി ബഹ്‌റൈനിലെത്തിയ മലയാളികൾ പലരും ഒന്നോ രണ്ടോ വർഷം ഇവിടെ ജോലി ചെയ്ത ശേഷം മികച്ച അവസരങ്ങൾ തേടി യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ ഗൾഫ് ജോലിയെന്ന സ്വപ്നവുമായി ബഹ്‌റൈനിലെത്തിയ മലയാളികൾ പലരും ഒന്നോ രണ്ടോ വർഷം ഇവിടെ ജോലി ചെയ്ത ശേഷം മികച്ച അവസരങ്ങൾ തേടി യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്നു.  ഗൾഫ് നാടുകളിൽ ദീർഘകാലം ജോലി ചെയ്തവർ വരെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പോകുന്നു. ഇവരിൽ വലിയൊരു വിഭാഗം നഴ്‌സിങ് മേഖലയിൽ പെട്ടവരാണ് ഇത്തരത്തിൽ അന്യദേശങ്ങളിൽ ചേക്കേറുന്നത്. മികച്ച ശമ്പളം, കൃത്യമായ ജോലി, സുസ്ഥിരത എന്നിവയാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് മലയാളികൾ കുടിയേറാൻ ആഗ്രഹിക്കുന്നതിന്‍റെ പ്രധാന കാരണങ്ങൾ. ഈ കുടിയേറ്റക്കാരിൽ ഭൂരിഭാഗവും അവരുടെ കുടുംബങ്ങളെയും കൂടെ കൊണ്ടുപോയി ആ രാജ്യത്ത് തന്നെ സ്ഥിരതാമസമാക്കുന്നു.

മുൻപ് യുഎസ്, യുകെ എന്നിവിടങ്ങളിലേക്കായിരുന്നു കുടിയേറ്റം കൂടുതലും. ഇപ്പോൾ അയർലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതൽ ഉദ്യോഗാർഥികൾ പോകുന്നത്. നാട്ടിൽ നിന്ന് നേരിട്ട് ഇത്തരം രാജ്യങ്ങളിലേക്ക് പോകുന്നതിനേക്കാൾ ബഹ്‌റൈൻ പോലുള്ള രാജ്യങ്ങളിൽ ജോലി ചെയ്തവർക്ക് അയർലൻഡ് പോലുള്ള രാജ്യങ്ങളിൽ കൂടുതൽ ജോലി സാധ്യത ലഭിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് നഴ്‌സിങ് മേഖലയിൽ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്ത പരിചയവും ഇംഗ്ലിഷ് ഭാഷയിലെ പ്രാവീണ്യവും ഇവിടെ നിന്നുള്ള ജോലി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കാൻ കാരണമാകുന്നു. നിലവിൽ, നല്ല പരിചയസമ്പന്നരായ നഴ്‌സുമാർക്ക് അയർലണ്ടിൽ പ്രതിമാസം 3 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്യപ്പെടുന്നു.

ADVERTISEMENT

∙ സ്‌ഥാപനങ്ങളുടെ ആധികാരികത മുഖ്യം
അയർലണ്ട് പോലുള്ള രാജ്യങ്ങളിലെ മികച്ച ആശുപത്രികളിലോ മറ്റ് സ്ഥാപനങ്ങളിലോ ജോലി ഒഴിവുകളിൽ അപേക്ഷിക്കുമ്പോൾ ആ സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തുക എന്നതാണ് ഉദ്യോഗാർഥികളുടെ മുന്നിലുള്ള പ്രധാന കാര്യം. ചില റിക്രൂട്ടിങ് ഏജൻസികൾ 4 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ ആവശ്യപ്പെട്ട് ജോലി വാഗ്ദാനം നൽകുന്നുണ്ട്. ഇങ്ങനെ പണം നൽകിയവരിൽ പലരും കബളിപ്പിക്കപ്പെടുന്നുണ്ട്. അതിനാൽ തന്നെ അപേക്ഷിക്കുന്ന ആശുപത്രികൾ ആയാലും മറ്റേത് കമ്പനികൾ ആയാലും അതിന്‍റെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്നാണ് ഇത്തരത്തിൽ ജോലി ഉറപ്പാക്കിയ ഉദ്യോഗാർഥികൾ പറയുന്നത്. മുൻപ് ഇത്തരം രാജ്യങ്ങളിൽ ജോലിക്കു പോയിട്ടുള്ളവർ മുഖേനയോ അല്ലെങ്കിൽ ആ രാജ്യങ്ങളിലെ എംബസി മുഖേനയോ ഇത്തരം സ്ഥാപനങ്ങളുടെ വിശ്വാസ്യത പരിശോധിക്കണം. കബളിപ്പിക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പണം നഷ്ടപ്പെടും എന്ന് മാത്രമല്ല അനധികൃത റിക്രൂട്ടിങ് കമ്പനികൾ മുഖേന അപേക്ഷിച്ച നൂറു കണക്കിന് ഉദ്യോഗാർഥികൾക്ക് പിന്നീട് 5 വർഷം വരെ ആ രാജ്യത്ത് യാത്രാ നിരോധനം വരെ ഉണ്ടായിട്ടുള്ള സംഭവങ്ങൾ ഉണ്ടെന്ന് അയർലണ്ടിലേക്ക് പോയ ഒരു നഴ്‌സിങ് ഉദ്യോഗാർഥി പറഞ്ഞു.

ഏജൻസി മുഖേന ആണെങ്കിലും ഓരോ ഉദ്യോഗാർഥിയും അവരുടെ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ പരിശോധിക്കേണ്ടതുണ്ട്. വി എഫ് എസ് പോലുള്ള രാജ്യാന്തര തലത്തിലുള്ള ഔട്ട്‌സോഴ്‌സിങ് ടെക്‌നോളജി സർവീസ് സ്പെഷ്യലിസ്റ്റുകൾ ഈ പ്രവർത്തനം നിർവ്വഹിക്കുന്നു. അതാത് രാജ്യങ്ങളിലെ മന്ത്രാലയങ്ങളെ ഇവർ സഹായിക്കുന്നുണ്ട്. എന്തെങ്കിലും തെറ്റുകളോ കുറ്റകൃത്യങ്ങളോ കണ്ടെത്തിയാൽ, ആ ഉദ്യോഗാർഥിക്ക് അടുത്ത അഞ്ച് വർഷത്തേക്ക് ജോലിക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

ADVERTISEMENT

∙ സ്വദേശിവൽക്കരണവും ജീവിതചെലവും
ഗൾഫ് നാടുകളിൽ പല ജോലികളിലും സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതും ജീവിതച്ചെലവ് വർധിച്ചതുമാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറാൻ പല ഉദ്യോഗാർഥികളെയും പ്രേരിപ്പിക്കുന്നത്. ബഹ്‌റൈനിൽ നഴ്‌സിങ് മേഖലയിൽ ജോലി ചെയ്യുന്ന പലർക്കും ഇപ്പോൾ ശമ്പളം വളരെ കുറവാണ്, ജോലിഭാരവും കൂടുതലാണ്. ഭാവിയിൽ ഈ രംഗത്തും സ്വദേശിവൽക്കരണം നടപ്പിലാക്കാൻ സാധ്യതയുള്ളതിനാൽ, നിലനിൽപ്പ് ആശങ്കാജനകമായ സാഹചര്യത്തിലാണ് ഈ നഴ്‌സുമാർ. അതിനാൽ, കൂടുതൽ ശമ്പളം ലഭിക്കുന്ന രാജ്യങ്ങളിലേക്ക് കുടിയേറാൻ അവർ തീരുമാനിക്കുന്നത് സ്വാഭാവികമാണ്.

English Summary:

Migration of Malayali Candidates to European Countries Through Bahrain

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT