മഴക്കെടുതി വീട്ടുടമകൾക്ക് സഹായം; നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഷാർജ
ഷാർജ ∙ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സ്വദേശികളും വിദേശികളുമായ വീട്ടുടമകൾക്ക് സഹായം നൽകുമെന്ന് ഷാർജ എക്‌സിക്യൂട്ടിവ് കൗൺസിൽ പ്രഖ്യാപിച്ചു. ഷാർജ ഡിജിറ്റൽ പ്ലാറ്റ്‌ഫോം (http://e.shj.ae/inquiry) വഴിയാണ് സഹായത്തിന് അപേക്ഷിക്കേണ്ടത്. പരിശോധനയ്ക്കു ശേഷം മുൻഗണനാ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം

ഷാർജ ∙ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സ്വദേശികളും വിദേശികളുമായ വീട്ടുടമകൾക്ക് സഹായം നൽകുമെന്ന് ഷാർജ എക്‌സിക്യൂട്ടിവ് കൗൺസിൽ പ്രഖ്യാപിച്ചു. ഷാർജ ഡിജിറ്റൽ പ്ലാറ്റ്‌ഫോം (http://e.shj.ae/inquiry) വഴിയാണ് സഹായത്തിന് അപേക്ഷിക്കേണ്ടത്. പരിശോധനയ്ക്കു ശേഷം മുൻഗണനാ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം വിതരണം ചെയ്യുക.
വാണിജ്യ സ്ഥാപന ലൈസൻസ് പുതുക്കൽ, നിയമലംഘനം എന്നീ ഫീസുകൾ അടയ്ക്കാൻ ഒരു മാസത്തെ സാവകാശം നൽകും. പ്രളയകാലത്തെ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കില്ലെന്ന് ഷാർജ പൊലീസും അറിയിച്ചിരുന്നു. പൗരന്മാരുടെയും താമസക്കാരുടെയും സ്ഥിരതയും സുരക്ഷയും ഉറപ്പാക്കി താൽക്കാലിക താമസ കേന്ദ്രം, പരിപാലനം, അറ്റകുറ്റപ്പണി എന്നിവയ്ക്ക് സഹായം നൽകും. ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ദുരന്തനിവാരണ സമിതിയായിരിക്കും പരിശോധന നടത്തുക. വീട് ഉപയോഗയോഗ്യമാക്കുക, മാലിന്യങ്ങൾ നീക്കി ശുചീകരിച്ച് അണുവിമുക്തമാക്കുക, ദുരിതബാധിതരെ തിരിച്ചെത്തിക്കുക എന്നീ നടപടികൾക്കാകും മുൻതൂക്കം നൽകുക.
ഭാവിയിലെ പ്രകൃതി ദുരന്തങ്ങളെ നേരിടാൻ പദ്ധതികൾ ആവിഷ്കരിക്കാനും തീരുമാനമായി. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. സർക്കാർ, സ്വകാര്യ മേഖലയും യുഎഇയിലെ താമസക്കാരും നടത്തിയ രക്ഷാപ്രവർത്തനങ്ങളെ കൗൺസിൽ അഭിനന്ദിച്ചു. മികച്ച സേവനം കാഴ്ചവച്ച വൊളന്റിയർമാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പറഞ്ഞു.