സ്വദേശി കുട്ടികളുമായി സംവദിച്ച് ദുബായ് കിരീടാവകാശി
ദുബായ് ∙ സ്വദേശി കുട്ടികളുമായി കുശലാന്വേണം പറഞ്ഞും സംവദിച്ചും ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായിലെ വിവിധ എമിറേറ്റുകളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച ഒരു കൂട്ടം എമിറാത്തി കുട്ടികളുമായാണ്

ദുബായ് ∙ സ്വദേശി കുട്ടികളുമായി കുശലാന്വേണം പറഞ്ഞും സംവദിച്ചും ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായിലെ വിവിധ എമിറേറ്റുകളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച ഒരു കൂട്ടം എമിറാത്തി കുട്ടികളുമായാണ് അദ്ദേഹം എമിറേറ്റ്‌സ് ടവേഴ്‌സിലെ ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ഓഫിസിൽ കൂടിക്കാഴ്ച നടത്തിയത്.
രാജ്യം സമീപകാലത്ത് ശക്തമായ മഴയുൾപ്പെടെ പ്രതികൂല കാലാവസ്ഥാ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. വിവിധ എമിറേറ്റുകളിലെ റോഡുകളിൽ സാധാരണ നില പുനഃസ്ഥാപിക്കാൻ സ്വദേശികളടക്കമുള്ള പൊതുസമൂഹത്തിന്റെ പങ്കാളിത്തം കുട്ടികളിൽ മാതൃരാജ്യത്തോടുള്ള സ്നേഹം വളർത്തുന്നതിനും മൂല്യങ്ങൾ ഉൾക്കൊള്ളാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യത്തെ അടിവരയിടുന്നതായി അദ്ദേഹം പറഞ്ഞു. ശുചീകരണ ക്യാംപെയിനിൽ പങ്കാളികളാകാൻ പ്രോത്സാഹിപ്പിച്ചതിന് കുട്ടികളുടെ കുടുംബാംഗങ്ങളെ അദ്ദേഹം അഭിനന്ദനം അറിയിച്ചു. ഫുർജാൻ ദുബായ് സ്ഥാപകയും മാനേജിങ് ഡയറക്ടറുമായ ആലിയ അൽ ഷംലാൻ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.