കൽബയ്ക്ക് ശുദ്ധജലമെത്തിച്ച് ടാങ്കറുകൾ; മലയാളികള്‍ ഉൾപ്പെടെ ഒട്ടേറെ പേർക്ക് ആശ്വാസം
ഷാർജ/കൽബ ∙ പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കൽബ നിവാസികൾക്ക് സായുധ സേനയുടെ നേതൃത്വത്തിൽ ടാങ്കറുകളിൽ ശുദ്ധജലം എത്തിക്കുന്നു. പ്രദേശത്തെക്കുള്ള ശുദ്ധജല പൈപ്പിൽ തടസ്സം നേരിട്ടതിനെ തുടർന്നാണ് വില്ലകളിലെയും കെട്ടിടങ്ങളിലെയും ടാങ്കറുകളിൽ ശുദ്ധജലം നിറച്ചുകൊടുക്കുന്നത്. ഇന്നലെ അൻപതിലേറെ ടാങ്കറുകൾ

ഷാർജ/കൽബ ∙ പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കൽബ നിവാസികൾക്ക് സായുധ സേനയുടെ നേതൃത്വത്തിൽ ടാങ്കറുകളിൽ ശുദ്ധജലം എത്തിക്കുന്നു. പ്രദേശത്തെക്കുള്ള ശുദ്ധജല പൈപ്പിൽ തടസ്സം നേരിട്ടതിനെ തുടർന്നാണ് വില്ലകളിലെയും കെട്ടിടങ്ങളിലെയും ടാങ്കറുകളിൽ ശുദ്ധജലം നിറച്ചുകൊടുക്കുന്നത്.
ഇന്നലെ അൻപതിലേറെ ടാങ്കറുകൾ എത്തി. സ്വദേശികളും മലയാളികളും ഉൾപ്പെടെ ഒട്ടേറെ പേർക്ക് ഇത് ആശ്വാസമായി. വെള്ളം മുടങ്ങുന്ന സമയങ്ങളിൽ ശുദ്ധജലം എത്തിക്കുമെന്നാണ് താമസക്കാർക്കു നൽകിയ വിവരം.അതേസമയം മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽനിന്ന് പ്രദേശം ഇതുവരെ കരകയറിയിട്ടില്ല. പ്രദേശത്തേക്കുള്ള പല റോഡുകളും വെള്ളത്തിലാണ്. വില്ലകളിൽനിന്നും വെള്ളം ഒഴിഞ്ഞുപോയിട്ടില്ല. വെള്ളം കയറിയ വീടുകളിൽനിന്ന് ഒഴിഞ്ഞുപോയ ചില കുടുംബങ്ങൾ തിരിച്ചെത്തി. മറ്റുള്ളവർ വീടുകൾ വൃത്തിയാക്കുന്നത് തുടരുകയാണ്.