സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 'തോബ്' നിര്‍ബന്ധമാക്കി
സൗദി അറേബ്യയിലെ സർക്കാർ ജീവനക്കാർക്ക് ദേശീയ വസ്ത്രമായ "തോബ്" നിർബന്ധമാക്കാൻ സൽമാൻ രാജാവ് നിർദ്ദേശം നൽകി.

ജിദ്ദ∙ സൗദി അറേബ്യയിലെ സർക്കാർ ജീവനക്കാർക്ക് ദേശീയ വസ്ത്രമായ "തോബ്" നിർബന്ധമാക്കാൻ സൽമാൻ രാജാവ് നിർദ്ദേശം നൽകി. ഈ നിർദ്ദേശം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രാജാവിന് സമർപ്പിച്ചതാണ്. പുതിയ തീരുമാനപ്രകാരം, സർക്കാർ സ്ഥാപനങ്ങളിൽ ഔദ്യോഗിക ജോലി സമയത്ത് എല്ലാ ജീവനക്കാരും തോബും ശിരോവസ്ത്രവും ധരിക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, എന്‍ജിനീയര്‍മാർ തുടങ്ങിയ പ്രത്യേക പ്രഫഷനൽ യൂണിഫോം ധരിക്കേണ്ട ജോലികളുള്ളവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവർക്ക് അവരുടെ ജോലിക്ക് അനുയോജ്യമായ വസ്ത്രം ധരിക്കാൻ അനുവാദമുണ്ട്.