റിയാദിലെ റസ്റ്ററന്‍റിൽ ഭക്ഷ്യവിഷബാധ: 27 പേർ തീവ്ര പരിചരണ വിഭാഗത്തിൽ
റിയാദ്∙റിയാദിലെ ഒരു റസ്റ്ററന്‍റിൽ ഭക്ഷ്യവിഷബാധയേറ്റ് 35 പേർ ആശുപത്രിയിൽ ചികിത്സ തേടി. ഇതിൽ 27 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ആറ് പേർ പൂർണ്ണമായും സുഖം പ്രാപിച്ചു, രണ്ട് പേർക്ക് ആവശ്യമായ ചികിത്സ ലഭിച്ച ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഈ സംഭവത്തെ തുടർന്ന് റിയാദ് മുനസിപ്പാലിറ്റി റസ്റ്ററന്‍റ്

റിയാദ്∙ റിയാദിലെ ഒരു റസ്റ്ററന്‍റിൽ ഭക്ഷ്യവിഷബാധയേറ്റ് 35 പേർ ആശുപത്രിയിൽ ചികിത്സ തേടി. ഇതിൽ 27 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ആറ് പേർ പൂർണ്ണമായും സുഖം പ്രാപിച്ചു, രണ്ട് പേർക്ക് ആവശ്യമായ ചികിത്സ ലഭിച്ച ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഈ സംഭവത്തെ തുടർന്ന് റിയാദ് മുനസിപ്പാലിറ്റി റസ്റ്ററന്‍റ് അടച്ചുപൂട്ടി വിശദമായ അന്വേഷണം ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൾ അലി അറിയിച്ചു.
ഇത്തരം സംഭവങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കാൻ, ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് സൗദി ആരോഗ്യ മന്ത്രാലയം കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഈ അടച്ചുപൂട്ടലുകൾ നടത്തുന്നത്. പൊതുജനാരോഗ്യത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി നഗരത്തിലുടനീളം കർശനമായ ആരോഗ്യ നിരീക്ഷണ നടപടികൾ നടത്താൻ മുനിസിപ്പൽ അധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.