അബുദാബിയിലെ ആദ്യ സിഎസ്ഐ ദേവാലയം; മൂന്ന് ആവശ്യങ്ങൾ മുന്നോട്ടുവച്ച് ബിഷപ്
അബുദാബി ∙ മൂന്ന് ആവശ്യങ്ങൾ വിശ്വാസികൾക്കു മുന്നിൽ വച്ച് സിഎസ്‌ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ. ഗൾഫ് രാജ്യത്ത് സ്വന്തം ആരാധനാലയം പടുത്തുയർത്തിയ വിശ്വാസികൾ കേരളത്തിൽ 2018ല്‍ സംഭവിച്ച പ്രളയത്തിൽ തകർന്നുപോയ ഒരു ആരാധനാലയം നിർമിക്കാൻ സഹകരിക്കണമെന്നതാണ് ആദ്യത്തേത്. ആരാധനകൾ നിർവഹിക്കാൻ

അബുദാബി ∙ മൂന്ന് ആവശ്യങ്ങൾ വിശ്വാസികൾക്കു മുന്നിൽ വച്ച് സിഎസ്‌ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ. ഗൾഫ് രാജ്യത്ത് സ്വന്തം ആരാധനാലയം പടുത്തുയർത്തിയ വിശ്വാസികൾ കേരളത്തിൽ 2018ല്‍ സംഭവിച്ച പ്രളയത്തിൽ തകർന്നുപോയ ഒരു ആരാധനാലയം നിർമിക്കാൻ സഹകരിക്കണമെന്നതാണ് ആദ്യത്തേത്. ആരാധനകൾ നിർവഹിക്കാൻ പുരോഹിതരുടെ ആവശ്യം വർധിച്ചുവരുന്നതിനാൽ അബുദാബി ഇടവക ഒരു വൈദിക വിദ്യാർഥിയെ സ്പോൺസർ ചെയ്യണമെന്നതാണ് രണ്ടാമത്തേത്. 45 വർഷക്കാലം ഇതര ആരാധനാലയത്തിൽ പ്രാർഥന നിർവഹിച്ച നമുക്ക് മറ്റുള്ളവരോടുള്ള ഉത്തരവാദിത്തം മറക്കരുത്. അതിനാൽ ആസ്ഥാനമില്ലാത്ത ഇതര സഭാ വിശ്വാസികൾക്കായി പ്രാർഥനാ സൗകര്യം ഒരുക്കാൻ സന്മനസ്സുണ്ടാകണം എന്നതാണ് മൂന്നാമത്തെ ആവശ്യം. ഹർഷാരവത്തോടെയാണ് ബിഷപ്പിന്റെ അഭ്യർഥനകളെ വിശ്വാസികൾ നെഞ്ചേറ്റിയത്.
പട്ടക്കാരുടെ വെസ്ട്രി, ഗായക സംഘത്തിന്റെ വെസ്ട്രി, ചിൽഡ്രൻസ് റൂം, എവി റൂം, ബെഥേൽ ഹാൾ എന്നിവയുടെ പ്രതിഷ്ഠാശുശ്രൂഷകൾക്കുശേഷം ദാനമായി നൽകപ്പെട്ട ഉപകരണങ്ങളെല്ലാം വാഴ്ത്തിയ ബിഷപ് അവ ദേവാലയത്തിലേക്കു ചേർത്തു. തുടർന്ന് കുർബാന അർപ്പിച്ചു. അബുദാബി മാർത്തോമ്മാ ചർച്ച് വികാരി റവ. ജിജു ജോസഫ്, സെന്റ് ആൻഡ്രൂസ് ചർച്ച് ചാപ്ലിൻ റവ. ഗിൽ നിസ്ബത്, തമിഴ് സിഎസ്ഐ വികാരി എന്നിവർ വിശിഷ്ടാതിഥികളായി.
സഹവർത്തിത്വം, ഏറ്റവും മികച്ച സന്ദേശം: സ്വാമി ബ്രഹ്മവിഹാരി ദാസ്
∙ സഹവർത്തിത്വമാണ് ലോകത്തിനു നൽകേണ്ട മികച്ച സന്ദേശമെന്ന് ബിഎപിഎസ് ഹിന്ദു മന്ദിർ ഇന്റർനാഷനൽ റിലേഷൻസ് മേധാവി സ്വാമി ബ്രഹ്മവിഹാരി ദാസ്. നിങ്ങൾക്ക് എവിടെയും സ്ഥലം കണ്ടെത്താം. പക്ഷേ നല്ല അയൽക്കാരെ ലഭിക്കാൻ ദൈവത്തിന്റെ അനുഗ്രഹം കൂടിയുണ്ടാകണം. സിഎസ്ഐ ദേവാലയത്തിലൂടെ ആ അനുഗ്രഹത്തിന്റെ നിറവിലാണ് ബിഎപിഎസ് ഹിന്ദു മന്ദിറെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മതക്കാർക്കും അവരവരുടെ ആരാധനാ സ്വാതന്ത്ര്യമനുസരിച്ച് ജീവിക്കാൻ അവസരമൊരുക്കിയ രാജ്യത്തോടും ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടും കടപ്പെട്ടിരിക്കുന്നുവെന്നും സ്വാമി പറഞ്ഞു.