ADVERTISEMENT

അബുദാബി ∙ 33–ാം അബുദാബി രാജ്യാന്തര പുസ്തകോത്സവത്തിന് അഡ്നെക്ക് ഹാളിൽ തുടക്കമായി. പ്രസിഡൻഷ്യൽ കോർട്ട് ഡപ്യൂട്ടി ചെയർമാൻ ഷെയ്ഖ് തെയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.

90 രാജ്യങ്ങളിൽ നിന്ന് 1,350 പ്രസാദകർ പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. ഈജിപ്ത് ആണ് ഈ വർഷത്തെ അതിഥി രാഷ്ട്രം. ഈജിപ്തിന്റെ ഉൾപ്പെടെ പവിലിയനുകൾ ഷെയ്ഖ് െതയാബ് ബിൻ മുഹമ്മദ് സന്ദർശിച്ചു. പ്രാദേശിക, അറബിക്, രാജ്യാന്തര പ്രസിദ്ധീകരണങ്ങളും മേളയിലുണ്ട്. കുട്ടികൾക്കും യുവാക്കൾക്കുമായി പ്രത്യേക വിഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്. 145 പുതിയ എക്സ്ബിറ്റേഴ്സും ഇത്തവണത്തെ മേളയിൽ പങ്കെടുക്കുന്നുണ്ട്. മേയ് 5നു സമാപിക്കും.

English Summary:

33rd Abu Dhabi International Book Fair Kicks off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com