മക്കയിൽ കനത്ത മഴ; പലയിടത്തും പ്രളയ സമാന സാഹചര്യം
മക്ക ∙ മക്കയിൽ കനത്ത മഴയിൽ പലയിടത്തും പ്രളയ സമാന സാഹചര്യം. മക്ക മേഖലയിലെ വാദി ഹുറയിലാണ് മഴ കൂടുതൽ പെയ്തത്. ഇവിടെ പാലങ്ങളെ മറികടന്ന് മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ വിഡിയോ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാലത്തിന് മുകളിലൂടെ വെള്ളം കുത്തിയൊലിക്കുന്ന ദൃശ്യങ്ങളാണുള്ളത്. വാദിഹുറക്ക് പുറമെ, വാദി

മക്ക ∙ മക്കയിൽ കനത്ത മഴയിൽ പലയിടത്തും പ്രളയ സമാന സാഹചര്യം. മക്ക മേഖലയിലെ വാദി ഹുറയിലാണ് മഴ കൂടുതൽ പെയ്തത്. ഇവിടെ പാലങ്ങളെ മറികടന്ന് മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ വിഡിയോ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാലത്തിന് മുകളിലൂടെ വെള്ളം കുത്തിയൊലിക്കുന്ന ദൃശ്യങ്ങളാണുള്ളത്.
വാദിഹുറക്ക് പുറമെ, വാദി ഫാത്തിമയിലും മലവെള്ളത്തിന്റെ കുത്തൊഴുക്കുണ്ട്. തായിഫിലും കനത്ത മഴ ലഭിച്ചു. ഇവിടെയും നിരവധി വാദികൾ മഴവെള്ളത്തിൽ നിറഞ്ഞു. മഴ മുന്നറിയിപ്പ് എല്ലാവരും പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ചു മുന്നറിയിപ്പു നൽകുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഏതാനും ദിവസം മഴ പെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.