കോവിഡ് വാക്സീൻ പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന വാദം തള്ളി സൗദി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനകയുടെ കോവിഡ് പ്രതിരോധ വാക്സീൻ അപൂർവ പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന വാദം അർത്ഥശൂന്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി അഭിപ്രായപ്പെട്ടു.

റിയാദ്∙ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനകയുടെ കോവിഡ് പ്രതിരോധ വാക്സീൻ അപൂർവ പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന വാദം അർത്ഥശൂന്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി അഭിപ്രായപ്പെട്ടു. കോവിഡ് വാക്സീനുകൾ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ച ഘട്ടത്തിലും വാക്സീന് എതിരെ രംഗത്തുവന്നവർ തങ്ങളുടെ വാദവുമായി സജീവമാണെന്നും അദ്ദേഹം പറഞ്ഞു.അസ്ട്രസെനെക്കയുടെ വാക്‌സീൻ ആദ്യത്തെ കോവിഡ് പ്രതിരോധ വാക്‌സീനുകളിൽ ഒന്നായിരുന്നു. പിന്നീട് ഫൈസർ, മോഡേണ വാക്സീനുകൾ കൂടി എത്തി. രക്തം കട്ടപിടിക്കുന്ന വളരെ അപൂർവമായ കേസുകൾ അക്കാലത്ത് തന്നെ നിരീക്ഷിക്കപ്പെട്ടിരുന്നു. ഇത് വലിയ കോലാഹലങ്ങൾക്ക് കാരണമാകുകയും ചെയ്തു. എന്നാൽ ഈ രോഗാവസ്ഥക്ക് ഈ വാക്സീനുമായി ബന്ധമുണ്ടായിരുന്നവെന്ന കാര്യം ചൂണ്ടികാണിക്കാനായിട്ടില്ലെന്നും ഡോ. അസീരി കൂട്ടിച്ചേർത്തു.