ഇനി വായനയുടെയും വിനോദ, വിജ്ഞാനത്തിന്‍റെയും ലോകത്ത്; ഷാർജ കുട്ടികളുടെ വായനോത്സവത്തിന് വർണാഭമായ തുടക്കം
ഷാർജ∙ കൊച്ചുകൂട്ടുകാരെ വായനയുടെയും വിനോദത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഷാർജ കുട്ടികളുടെ വായനോത്സവം(എസ് സിആർഎഫ്) 15–ാം പതിപ്പ് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജ ബുക്ക് അതോറിറ്റി
ഷാർജ∙ കൊച്ചുകൂട്ടുകാരെ വായനയുടെയും വിനോദത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഷാർജ കുട്ടികളുടെ വായനോത്സവം(എസ് സിആർഎഫ്) 15–ാം പതിപ്പ് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജ ബുക്ക് അതോറിറ്റി
ഷാർജ∙ കൊച്ചുകൂട്ടുകാരെ വായനയുടെയും വിനോദത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഷാർജ കുട്ടികളുടെ വായനോത്സവം(എസ് സിആർഎഫ്) 15–ാം പതിപ്പ് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജ ബുക്ക് അതോറിറ്റി
ഷാർജ∙ കൊച്ചുകൂട്ടുകാരെ വായനയുടെയും വിനോദത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഷാർജ കുട്ടികളുടെ വായനോത്സവം(എസ് സിആർഎഫ്) 15–ാം പതിപ്പ് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബിഎ) സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ 'വൺസ് അപോൺ എ ഹീറോ' എന്ന പ്രമേയത്തിൽ ഈ മാസം 12 വരെ ഷാർജ എക്‌സ്‌പോ സെന്‍ററിലാണ് നടക്കുക. ഷാർജ ഭരണാധികാരിയെ ഉപ ഭരണാധികാരിയെ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി, എസ്‌ബിഎ ചെയർപേഴ്‌സൺ ഷെയ്ഖ ബൊദൂർ അൽ ഖാസിമി എന്നിവർ ചേർന്ന് വേദിയിലേയ്ക്ക് സ്വീകരിച്ചു.
ഷാർജ ഭരണാധികാരിയുടെ ഓഫിസ് ചെയർമാൻ ഷെയ്ഖ് സാലെം ബിൻ അബ്ദുൽറഹ്മാൻ അൽ ഖാസിമിയെ സ്വാഗതം ചെയ്തു. ഷാർജ രാജ്യാന്തര വിമാനത്താവള അതോറിറ്റി ഡയറക്ടർ ഷെയ്ഖ് ഫൈസൽ ബിൻ സൗദ് അൽ ഖാസിമി, യുഎഇ നാഷനൽ മീഡിയ ഓഫിസ് ചെയർമാൻ ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ബുത്തി അൽ ഹമദ് എന്നിവരെ കൂടാതെ നിരവധി സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും തലവന്മാർ, ഡയറക്ടർമാർ, ചിന്തകർ, എഴുത്തുകാർ എന്നിവർ പങ്കെടുത്തു. ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ സ്വാഗതം ചെയ്ത് ഷാർജയിൽ നിന്നുള്ള സംഘം സംഗീത പരിപാടി നടത്തി. ഉത്സവവേദിയിലൂടെ ഷെയ്ഖ് ഡോ.സുൽത്താൻ പര്യടനവും നടത്തി.
പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി, എമിറേറ്റ്‌സ് പബ്ലിഷേഴ്‌സ് അസോസിയേഷൻ, സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സ്, യു എ ഇ ബോർഡ് ഓൺ ബുക്‌സ് ഫോർ യൂത്ത് എന്നിവ കുട്ടികൾക്കിടയിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് അവരുടെ പ്രധാന സാംസ്‌കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഹൗസ് ഓഫ് വിസ്ഡം, ഭാവി നേതാക്കന്മാരെയും കണ്ടുപിടിത്തക്കാരെയും സൃഷ്ടിക്കുന്നതിനുള്ള റൂബു ഖാൻ, ഷാർജ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്‍റ്, ഷാർജ പബ്ലിക് ലൈബ്രറികൾ എന്നിവയുടെ പവിലിയനുകൾ സന്ദർശിച്ചപ്പോൾ അവരുടെ പ്രവർത്തനങ്ങൾ, പരിപാടികൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹത്തിന് വിശദീകരിച്ചു. സാംസ്കാരിക വകുപ്പ്, മെനസ്സ ഡിസ്ട്രിബ്യൂഷൻ കമ്പനി, മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി, കലിമത്ത് ഗ്രൂപ്, ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി എന്നിവയുടെ പവിലിയനുകളും സന്ദർശിച്ചു. ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ അവാർഡ്, ഷാർജ ചിൽഡ്രൻസ് ബുക്ക് ഇലസ്ട്രേഷൻ അവാർഡ് ജേതാക്കളെ ആദരിച്ചു. ഒന്നാം സ്ഥാനം ദക്ഷിണ കൊറിയയിൽ നിന്നുള്ള ക്യോങ് മി അഹ്‌നാണ്. മെക്‌സിക്കോയിൽ നിന്നുള്ള ജുവാൻ കാർലോസ് പലോമിനോ രണ്ടാം സ്ഥാനവും ഗ്രീസിൽ നിന്നുള്ള ഡാനിയേല സ്റ്റാമാറ്റിയാഡി മൂന്നാം സ്ഥാനവും നേടി. സ്‌പെയിനിൽ നിന്നുള്ള മോണ്ട്‌സെറാത്ത് ബേറ്റ് ക്രീക്‌സെൽ, മെക്‌സിക്കോയിൽ നിന്നുള്ള സാന്‍റിയാഗോ സോളിസ്, ഇറാനിൽ നിന്നുള്ള മിത്ര അബ്ദുല്ലാഹി എന്നിവർക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു. വിവിധ വിഭാഗങ്ങളിലെ ഷാർജ ചിൽഡ്രൻസ് ബുക്ക് അവാർഡ് ജേതാക്കളെ അനുമോദിച്ചു. ഓരോ വിഭാഗത്തിനും 20,000 ദിർഹമാണ് സമ്മാനം.
∙ ഇനി 11 ദിവസം വൈവിധ്യമാർന്ന പരിപാടികൾ
ഇന്ത്യയുൾപ്പെടെ 66 രാജ്യങ്ങളിൽ നിന്നുള്ള 512 അതിഥികൾ പങ്കെടുക്കുന്ന വായനോത്സവത്തിൽ 1,658 ആകർഷകമായ ശിൽപശാലകളിലും സെഷനുകളും നടക്കും. മേഖലയിലെ ആദ്യത്തേതായ ഷാർജ ആനിമേഷൻ സമ്മേളനത്തിന്‍റെ ഉദ്ഘാടന പതിപ്പ് ഈ മാസം 5 വരെയാണ്. . ഇറ്റലിയിലെ ബെർഗാമോ ആനിമേഷൻ ഡേയ്‌സ് (ബാഡ്) ഫെസ്റ്റിവലിന്റെ പങ്കാളിത്തത്തോടെയാണ് പരിപാടി. ലോകത്തെങ്ങുമുള്ള 52 രാജ്യങ്ങളിൽ നിന്ന് 223 പേരും 17 അറബ് രാജ്യങ്ങളിൽ നിന്ന് 160 പേരും ഉൾപ്പെടെ 383 പുസ്തക വിതരണക്കാരെ ഒരുമിച്ച് കൊണ്ടുവന്ന ബുക്ക് സെല്ലേഴ്‌സ് കോൺഫറൻസിന്റെ രണ്ടാം പതിപ്പ് കഴിഞ്ഞ ദിവസം നടന്നു. ബാലസാഹിത്യ രംഗത്ത് അവരുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ വായനോത്സവത്തിൽ പ്രദർശിപ്പിക്കുന്നു.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദർശനത്തിന് കീഴിൽ അദ്ദേഹത്തിന്റെ പത്നിയും കുടുംബകാര്യങ്ങൾക്കായുള്ള സുപ്രീം കൗൺസിൽ ചെയർപേഴ്‌സണുമായ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ പിന്തുണയും മാർഗനിർദേശവും അനുസരിച്ചാണ് വായനോത്സവം നടക്കുന്നത്. ഇതിന് എസ്‌ബിഎ ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി നേതൃത്വം നൽകുന്നു. 93 അറബ് പ്രസാധകരും 48 വിദേശ പ്രസാധകരും ഉൾപ്പെടെ 141 പ്രസാധകർക്കാണ് എസ്‌സിആർഎഫ് 2023 ആതിഥ്യമരുളുന്നത്. 77 പ്രസാധകരുമായി യുഎഇ ആണ് ഒന്നാം സ്ഥാനത്ത്. 12 പ്രസാധകരുമായി ലെബനൻ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യ, യുകെ, സിറിയ, ജോർദാൻ, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, യുഎസ്, ഓസ്‌ട്രേലിയ, പാക്കിസ്ഥാൻ, അൾജീരിയ, ഇറാഖ് എന്നിവയാണ് പങ്കെടുക്കുന്ന മറ്റു മുൻനിര രാജ്യങ്ങൾ.
16 രാജ്യങ്ങളിൽ നിന്നുള്ള 16 അതിഥികൾ നയിക്കുന്ന 136 നാടകങ്ങൾ, റോമിങ് ഷോകൾ, അക്രോബാറ്റ്, സംഗീത കച്ചേരികൾ എന്നിവയും വായനോത്സവത്തിൽ അരങ്ങേറും. അക്ബർ ദി ഗ്രേറ്റ് നഹി രഹേ എന്ന ഇന്ത്യൻ കോമഡി നാടകമാണ് പ്രത്യേകത. കുട്ടികളുടെ ഷോ മസാക്ക കിഡ്‌സ് ആഫ്രിക്കാനയും ഏറ്റവും ശ്രദ്ധേയമായ പരിപാടികളിൽ ഉൾപ്പെടുന്നു. കുട്ടികൾക്കുള്ള ആശയവിനിമയ കഴിവുകൾ വികസിപ്പിക്കുകയും അവരുടെ ക്രിയാത്മകവും ബൗദ്ധികവുമായ കഴിവുകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.
∙ കുക്കറി കോർണർ; ഇന്ത്യയിൽ നിന്ന് ഉമാ രഘുരാമൻ
ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തരായ പന്ത്രണ്ട് ഷെഫുകൾ അവതരിപ്പിക്കുന്ന 33 ലേറെ പാചക പരിപാടികളുമായി ജനപ്രിയ കുക്കറി കോർണർ മറ്റൊരു പ്രത്യേകത. ന്യൂസീലൻഡിൽ നിന്നുള്ള ആഷിയ ഇസ്മായിൽ, യുഎസിൽ നിന്നുള്ള പ്രിയങ്ക നായിക്, ഇന്ത്യയിൽ നിന്നുള്ള ഉമാ രഘുരാമൻ, പോർച്ചുഗലിൽ നിന്നുള്ള അന ഒർട്ടിൻസ്, ഫാറ്റിന അൽ ദാഹർ, മിസിസ് ബൽഖിസ്, മൊറോക്കോയിൽ നിന്നുള്ള ആസിയ ഒസ് മാൻ, ലെബനനിൽ നിന്നുള്ള വിദാദ് സർസോർ എന്നിവരാണ് മറ്റു പാചകവിദഗ്ധർ. ജോർദാനിൽ നിന്നുള്ള യാസ്മിൻ അബു ഹസ്സൻ, യുഎഇ ഇരട്ടകളായ മെയ്ത, അബ്ദുൽ റഹ്മാൻ, ഗാബോണിൽ നിന്നുള്ള ആന്‍റോ കോകാഗ്നെയും തത്സമയം പാചകവൈദഗ്ധ്യം പുറത്തെടുക്കും.
നാല് രാജ്യങ്ങളിൽ നിന്നുള്ള 15 പ്രതിഭകൾ നയിക്കുന്ന ശിൽപശാലകൾ, പാനൽ ചർച്ചകൾ, റോമിങ് ഷോകൾ എന്നിവയുൾപ്പെടെ 323-ലേറെ പരിപാടികളിലൂടെ കോമിക്സിന്റെ ലോകം ആസ്വദിക്കാൻ കുട്ടികൾക്കും യുവാക്കൾക്കും അവസരം ലഭിക്കും. 35 പ്രാദേശിക പ്രതിഭകളും അവരുടെ സൃഷ്ടികളും പ്രദർശിപ്പിക്കുന്ന ശിൽപശാലകളും സംവാദങ്ങളും കൂടാതെ അക്രോ അഡ്വഞ്ചേഴ്‌സ്, നിൻജ ടെസ്റ്റുകൾ എന്നിവയും ഉൾപ്പെടുന്നു. വിശദ വിവരങ്ങൾക്ക്: http://scrf.ae/. കൂടാതെ സമൂഹമാധ്യമത്തിലൂടെയും പുതിയ വിവരങ്ങൾ ലഭ്യമാകും.