മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓൺലൈൻ ക്ലാസ്
ദുബായ് ∙ യുഎഇയിൽ ഇന്ന് വൈകിട്ടോടെ ശക്തമായ കാറ്റും മഴയും പ്രവചിക്കപ്പെട്ടതിനെ തുടർന്ന് ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നാളെ (വ്യാഴം)

ദുബായ് ∙ യുഎഇയിൽ ഇന്ന് വൈകിട്ടോടെ ശക്തമായ കാറ്റും മഴയും പ്രവചിക്കപ്പെട്ടതിനെ തുടർന്ന് ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നാളെ(വ്യാഴം)യും വെള്ളിയാഴ്ചയും (മേയ് 2, 3) സർക്കാർ വിദൂര പഠനം പ്രഖ്യാപിച്ചു.
വരാനിരിക്കുന്ന അസ്ഥിര കാലാവസ്ഥാ സാധ്യതകളെ അഭിമുഖീകരിക്കുന്നതിനുള്ള പദ്ധതി അവലോകനം ചെയ്ത ദുബായിലെ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇന്ന്(ബുധൻ) തീരുമാനമെടുത്തത്. സമൂഹത്തിന് ഏറ്റവും ഉയർന്ന സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. എല്ലാവരും സുരക്ഷിതരായിരിക്കുക എന്ന ലക്ഷ്യത്തോടെ ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകളും നഴ്‌സറികളും സർവകലാശാലകളും വ്യാഴം, വെള്ളി ദിവസങ്ങളിൽ വിദൂര പഠനം നടത്തണമെന്നും നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) പറഞ്ഞു.