അബ്ദുൽറഹീമിന്റെ മോചനം; അനസ് അൽ ശഹ്‌രിയുടെ കുടുംബവുമായി കോടതി ഫോണിൽ ബന്ധപ്പെട്ടു
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട അനസ് അൽ ശഹ്‌രിയുടെ കുടുംബവുമായി കോടതി ഫോണിൽ ബന്ധപ്പെട്ടു.

റിയാദ് ∙ സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട അനസ് അൽ ശഹ്‌രിയുടെ കുടുംബവുമായി കോടതി ഫോണിൽ ബന്ധപ്പെട്ടു. റഹീമിന്‍റെ കുടുംബത്തിന്‍റെ പ്രതിനിധിയായ (പവർ ഓഫ് അറ്റോർണി) സിദ്ധീഖ് തുവ്വൂറാണ് ഇക്കാര്യം അറിയിച്ചത്. കുടുംബവുമായി കരാറുള്ള ദയാധനം സമാഹരിച്ചു കഴിഞ്ഞു. കുടുംബം മാപ്പ് നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഏപ്രിൽ 15 ന് റഹീമിന്‍റെ അഭിഭാഷകർ കോടതിയിൽ അറിയിച്ചിരുന്നു. ഇതിനുസരിച്ച് വധശിക്ഷ റദ്ദാക്കുന്ന നടപടികളുടെ ഭാഗമായിട്ടാണ് അനസിന്‍റെ കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ട് ഈ അപേക്ഷയുടെ സാധുത സ്ഥിരീകരിച്ചത്.
അബ്ദുൽ റഹീമിന്‍റെ മോചന നടപടികൾ വേഗത്തിലാക്കുന്നതിനായി റിയാദിൽ റഹീം സഹായ സമിതിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേർന്നു. ഇരു കുടുംബങ്ങൾക്കിടയിലെ അനുരഞ്ജന കരാറും സമാഹരിച്ച തുക സൗദിയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്യാൻ ഇന്ത്യൻ സ്ഥാനപതിയെ കാണാൻ യോഗം തീരുമാനിച്ചു.